2050 ഓടെ ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം

2050 ഓടെ ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം

പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് ഇൻസുലിൻ ലഭിക്കാത്ത സാഹചര്യം ലോകത്ത് ഇപ്പോഴും നിലനിൽക്കുന്നു
Updated on
1 min read

ലോകത്തെ പ്രമേഹബാധിതരുടെ എണ്ണം 2050ഓടെ ഇരട്ടിയിലധികമാകുമെന്ന് പഠനം. 2021ലെ കണക്കുകള്‍ പ്രകാരം 52.9 കോടിയായിരുന്ന പ്രമേഹരോഗികളുടെ എണ്ണം 130 കോടി ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജീവിതരീതിയിലുണ്ടായ മാറ്റം പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, അമിതഭാരം, ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ സാഹതര്യങ്ങളാണ് പ്രമേഹ രോഗ ബാധിതരുടെ എണ്ണം വർധിക്കാന്‍ ഇടയാക്കിയത് എന്നും ശാസ്ത്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത 30 വര്‍ഷത്തില്‍ ആഗോള തലത്തില്‍ ഒരു രാജ്യത്തും പ്രമേഹബാധിതരുടെ എണ്ണം കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല എന്ന ഗുരുതരമായ നിരീക്ഷണവും പഠനം മുന്നോട്ട് വയ്ക്കുന്നു.

ലോകജനസംഖ്യ 2050 ഓടെ 980 കോടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഇക്കാലയളവില്‍ ലോകത്ത് ഏഴിൽ ഒരാൾ പ്രമേഹബാധിതരായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങളെ പാടെ അപകടകരമായി ബാധിക്കുന്നതലത്തിലേക്ക് പ്രമേഹ രോഗ ബാധവളരുമെന്നും ലാൻസെറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

ടൈപ്പ് 2 പ്രമേഹമായിരിക്കും ആളുകളില്‍ കൂടുതലായി ബാധിക്കുക. ജീവിത ശൈലി രോഗങ്ങളും അമിത വണ്ണവും പ്രമേഹ ബാധ ആളുകളില്‍ ഗുരതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നിലവരും. രോഗബാധ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളിലും ഭൂമി ശാസ്ത്രപരമായി അസമത്വം അനുഭവിക്കുന്നവരിലും വലിയ ദുരന്തം സൃഷ്ടിച്ചേയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മരുന്ന ലഭ്യതക്കുറവായിരിക്കും ലോകം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇൻസുലിൻ അടക്കമുള്ള അവശ്യമരുന്നുകളുടെ ലഭ്യത കുറയുന്നതും പ്രമേഹ മരണങ്ങൾ കൂടാൻ കാരണമാകുമെന്നും വർണവിവേചനവും അസമത്വവും രോഗ ബാധയെ എങ്ങനെ പ്രതിഫലിക്കുമെന്ന് പഠനം അടിവരയിടുന്നു.

കൊവിഡ് മഹാമാരിയും പ്രമേഹ രോഗികളുടെ അതിജീവനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രമേഹ ബാധിതരിൽ കോവിഡ് മറ്റുള്ളവരേക്കാൾ മാരകമായി ബാധിക്കുന്നതിനും മരണത്തിനും കാരണമായെന്നാണ് കണ്ടെത്തല്‍.

logo
The Fourth
www.thefourthnews.in