രാജ്യത്ത് 52 ശതമാനം വര്‍ധന; കേരളത്തിനൊപ്പം കര്‍ണാടകയിലും മുബൈയിലും കോവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് 52 ശതമാനം വര്‍ധന; കേരളത്തിനൊപ്പം കര്‍ണാടകയിലും മുബൈയിലും കോവിഡ് കേസുകള്‍ കൂടുന്നു

കഴിഞ്ഞ നാല് ആഴ്ചയില്‍ രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 52 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന
Updated on
1 min read

കഴിഞ്ഞ നാല് ആഴ്ചയില്‍ രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 52 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 656 ആയി വര്‍ധിച്ചിട്ടുണ്ട്. സജീവ കേസുകളുടെ 3742 ആയി ഉയര്‍ന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും മംബൈയിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന കാണിക്കുന്നുണ്ട്.

ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ കോവിഡ്-19 വൈറസിന്റെ പുതിയ ജെഎന്‍.1 ഉപ വകഭേദത്തിന്റെ പെട്ടെന്നുള്ള വര്‍ധന സര്‍ക്കാരുകളെയും ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഗുരുതരമായ അണുബാധകളോ ആശുപത്രിവാസങ്ങളോ ജെഎന്‍.1 ഉണ്ടാക്കുന്നില്ലെന്നതില്‍ ആശ്വാസമുണ്ട്. വിദഗ്ദരുടെ അഭിപ്രായത്തില്‍, ജെഎന്‍.1 (ഒമിക്രോണിന്റെ വകഭേദത്തില്‍ നിന്നുള്ളത്) കൂടുതല്‍ പകരുകയും പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ നാല് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു.

രാജ്യത്ത് 52 ശതമാനം വര്‍ധന; കേരളത്തിനൊപ്പം കര്‍ണാടകയിലും മുബൈയിലും കോവിഡ് കേസുകള്‍ കൂടുന്നു
കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1; മുൻകരുതലെടുക്കാം ഈ മാർഗങ്ങളിലൂടെ

മഹാരാഷ്ട്രയില്‍ ഞായറാഴ്ച 50 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് കൊറോണ വൈറസ് വ്യാപിച്ചതിന് ശേഷമുള്ള മൊത്തം അണുബാധകളുടെ എണ്ണം 81,72,135 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പിന്റെ ദൈനംദിന ബുള്ളറ്റിന്‍ പറയുന്നു. പുതിയ കേസുകളില്‍ ഒമ്പത് എണ്ണം ജെഎന്‍.1 കാരണമാണ് ഉണ്ടായിരിക്കുന്നത്. ജെഎന്‍.1 രോഗികളില്‍ താനെ നഗരത്തില്‍ നിന്നുള്ള അഞ്ച് പേരും പൂനെ നഗരത്തില്‍ നിന്നുള്ള രണ്ട് പേരും പൂനെ ജില്ല, അകോല സിറ്റി, സിന്ധുദുര്‍ഗ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ വീതവും ഉള്‍പ്പെടുന്നു. പൂനെയില്‍ നിന്നുള്ള ഒരു രോഗി യുഎസിലേക്ക് യാത്ര ചെയ്തതായി ബുള്ളറ്റിനില്‍ പറയുന്നുണ്ട്.

താനെയില്‍ നവംബര്‍ 30 മുതല്‍ പരിശോധിച്ച കോവിഡ് ജെഎന്‍.1ന്‌റെ 20 സാംപിളുകളില്‍ അഞ്ചെണ്ണമാണ് പോസിറ്റീവായതായിരിക്കുന്നത്. നഗരത്തില്‍ സജീവമായ കോവിഡ്-19 കേസുകളുടെ എണ്ണം 28 ആണ്. ഇവരില്‍ രണ്ട് പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

മുംബൈയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് 52 ശതമാനം വര്‍ധന; കേരളത്തിനൊപ്പം കര്‍ണാടകയിലും മുബൈയിലും കോവിഡ് കേസുകള്‍ കൂടുന്നു
സാര്‍സ് കോവ്2 വൈറസ് പ്രതിരോധശേഷിയെ തകര്‍ക്കുന്നതെങ്ങനെ? പഠനവുമായി ഗവേഷകര്‍

തമിഴ്നാട് കോവിഡ് -19 ന്റെ 21 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം ശനിയാഴ്ച 123 ആയി. എന്നാല്‍ കോവിഡ് ബാധിച്ച് പുതിയ മരണം ഒന്നും ഇതുവരെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കര്‍ണാടകയില്‍ ഞായറാഴ്ച 73 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈില്‍ പറയുന്നു. ഡിസംബര്‍ 15 മുതല്‍ നാല് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 344 ആയി.

logo
The Fourth
www.thefourthnews.in