ചിക്കുൻഗുനിയയ്ക്കെതിരായ ആദ്യ  ഒറ്റ ഡോസ് വാക്സിന്‍ മൂന്ന് ഘട്ട പരീക്ഷണങ്ങളിലും ഫലപ്രദം

ചിക്കുൻഗുനിയയ്ക്കെതിരായ ആദ്യ ഒറ്റ ഡോസ് വാക്സിന്‍ മൂന്ന് ഘട്ട പരീക്ഷണങ്ങളിലും ഫലപ്രദം

ഫ്രഞ്ച് ബയോടെക് കമ്പനിയായ വാൽനെവ വികസിപ്പിച്ചെടുത്ത VLA1553 വാക്സിനാണ് വൈറസിനെതിരെ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്
Updated on
1 min read

ചിക്കുൻഗുനിയയെ പ്രതിരോധിക്കാനായി വികസിപ്പിച്ച ആദ്യ ഒറ്റ ഡോസ് വാക്‌സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. ഫ്രഞ്ച് ബയോടെക് കമ്പനിയായ വാൽനെവ വികസിപ്പിച്ചെടുത്ത VLA1553 വാക്സിനാണ് വൈറസിനെതിരെ സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിച്ചത്. ചിക്കുൻഗുനിയ വൈറസിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ആദ്യ മൂന്ന് ഘട്ട പരീക്ഷണത്തിലും വാക്‌സിന് കഴിഞ്ഞെന്ന് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

വാക്‌സിൻ സ്വീകരിച്ചവരെ ഒരാഴ്ച, 28 ദിവസം, മൂന്ന് മാസം, ആറ് മാസം എന്നിങ്ങനെ നിരീക്ഷിച്ചാണ് പഠനം പൂർത്തിയാക്കിയത്. ഒറ്റ ഡോസ് വാക്‌സിന് ശേഷം തന്നെ 99 ശതമാനം ആളുകളിലും ആന്റിബോഡികൾ വികസിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു

യുഎസിലെ 43 കേന്ദ്രങ്ങളിലായി പ്രായപൂർത്തിയെത്തിയ 4155 പേരിൽ നടത്തിയ പരീക്ഷണത്തിൽ, 3,082 പേർക്ക് കൈയിൽ കുത്തിവയ്പ്പിലൂടെയും 1,033 പേർക്ക് പ്ലാസിബോ രൂപത്തിലുമാണ് വാക്‌സിൻ നൽകിയത്. വാക്‌സിൻ സ്വീകരിച്ചവരെ ഒരാഴ്ച, 28 ദിവസം, മൂന്ന് മാസം, ആറ് മാസം എന്നിങ്ങനെ നിരീക്ഷിച്ചാണ് പഠനം പൂർത്തിയാക്കിയത്. ഒറ്റ ഡോസ് വാക്‌സിന് ശേഷം തന്നെ 99 ശതമാനം ആളുകളിലും ആന്റിബോഡികൾ വികസിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരിലും ഒരേ പ്രതിരോധ ശേഷിയാണ് കണ്ടതെന്നും പഠനത്തിൽ വ്യക്തമാക്കി. എന്നാൽ, പ്ലാസിബോ സ്വീകരിച്ചവരെക്കാൾ വാക്‌സിൻ കുത്തിവയ്‌പിലൂടെ സ്വീകരിച്ചവർക്കാണ് പ്രതിരോധശേഷി കൂടുതലായി കാണപ്പെടുന്നത്.

വാക്‌സിൻ സ്വീകരിച്ചവരിൽ ആന്റിബോഡി ഉല്പാദിപ്പിക്കപ്പെട്ടതായും, ഇത് പ്രായമായവരിൽ പ്രതിരോധ ശേഷി വർധിപ്പിച്ചതായും പഠനത്തില്‍ കണ്ടെത്തി

നിലവിൽ, ചിക്ക്വി അണുബാധ മൂലമുണ്ടാകുന്ന രോഗം തടയാൻ അംഗീകൃത വാക്സിനുകളോ രോഗത്തിന് ഫലപ്രദമായ ആന്റിവൈറൽ ചികിത്സകളോ ഇല്ല. അതിനാൽതന്നെ, ഈ വാക്‌സിൻ ചിക്കുൻഗുനിയയ്‌ക്കെതിരെയുള്ള ആദ്യ വാക്‌സിൻ ആകുമെന്നും ഇത് പകർച്ചവ്യാധിക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ഏറെ ഗുണം ചെയ്യുമെന്നും പഠനത്തിന് നേതൃത്വം നൽകിയ വാൽനെവയിലെ ക്ലിനിക്കൽ സ്ട്രാറ്റജി മാനേജർ മാർട്ടിന ഷ്നൈഡർ പറഞ്ഞു.

വാക്‌സിൻ സ്വീകരിച്ചവരിൽ ആന്റിബോഡി ഉല്പാദിപ്പിക്കപ്പെട്ടതായും, ഇത് പ്രായമായവരിൽ പ്രതിരോധ ശേഷി വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇത് ആഗോള തലത്തിൽ പടരാൻ സാധ്യതയുള്ള വൈറസായതിനാൽ, വാക്‌സിൻ വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിക്കുൻഗുനിയയ്ക്കെതിരായ ആദ്യ  ഒറ്റ ഡോസ് വാക്സിന്‍ മൂന്ന് ഘട്ട പരീക്ഷണങ്ങളിലും ഫലപ്രദം
മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് അവയവദാനം: ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്

ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന ചിക്കുൻഗുനിയ വൈറസ് (ചിക്ക്വി) മൂലമുണ്ടാകുന്ന, കൊതുക് പരത്തുന്ന രോഗമാണ് ചിക്കുൻഗുനിയ. രോഗം ബാധിച്ച കൊതുകിന്റെ കടിയേറ്റ് ഏകദേശം നാല് മുതൽ എട്ട് ദിവസത്തിനകം രോഗികളിൽ പനി ഉണ്ടാകും. തലവേദന, ക്ഷീണം, ഛർദി, കഠിനമായ പേശി,സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സന്ധി വേദന പലരിലും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കാറുണ്ട്. വൈറസ് ശരീരത്തെ ഗുരുതരമായി ബാധിക്കുമെങ്കിലും മരണത്തിലേക്ക് നയിക്കാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, പ്രായമായവരിലും നവജാത ശിശുക്കളിലും അപകട സാധ്യത കൂടുതലാണ്. എന്നാല്‍, വാൽനെവ വികസിപ്പിച്ചെടുത്ത VLA1553 വാക്സിന്‍ എല്ലാ പ്രായക്കാരിലും ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

logo
The Fourth
www.thefourthnews.in