'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നു, ചികിത്സ ലഭിക്കുന്നത് കുറവെന്ന്' പഠനം

'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നു, ചികിത്സ ലഭിക്കുന്നത് കുറവെന്ന്' പഠനം

സ്ത്രീകളുടെ വേദനകള്‍ അവഗണിക്കുന്നതിന് നീണ്ട ചരിത്രമുണ്ടെന്നും പഠനത്തിൽ പറയുന്നു
Updated on
1 min read

പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക വേദനകള്‍ കൂടുതലാണെന്നും എന്നാല്‍ അവ ചികിത്സിക്കപ്പെടുന്നില്ലെന്നും പഠനം. നടുവേദന, തലവേദന, ശരീരത്തിന് ഘടനയും ചലനങ്ങളും നല്‍കുന്ന മസ്‌കുലോസ്കെല്‍ട്ടലുമായി ബന്ധപ്പെട്ട രോഗങ്ങളും സ്ത്രീകള്‍ക്ക് കൂടുതലാണ്. എന്നാല്‍ ഇത്തരം വേദനകളൊന്നും സ്ത്രീകള്‍ ചികിത്സിക്കുന്നില്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ ദശലക്ഷണക്കണിന് സ്ത്രീകള്‍ അവരുടെ വിട്ടുമാറാത്ത വേദനകള്‍ ചികിത്സിക്കുന്നില്ലെന്ന് ദ ലാന്‍സെറ്റ് പുറത്തുവിട്ട പഠനത്തില്‍ സൂചിപ്പിക്കുന്നു.

സ്ത്രീകളുടെ വേദനകള്‍ അവഗണിക്കുന്നതിന് നീണ്ട ചരിത്രമുണ്ടെന്ന് ദ ലാന്‍സെറ്റ് റൂമറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. വേദന തിരിച്ചറിയുന്നതില്‍ മാത്രമല്ല, അത് കൈകാര്യം ചെയ്യുന്നതിലും സ്ത്രീകള്‍ പിന്നോട്ട് പോകുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. ''ഒരു മനോരോഗ വിദഗ്ദന്റെ അടുത്തോ മനഃശാസ്ത്രജ്ഞന്റെയടുത്തോ സ്ത്രീകളെ റഫര്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണ്'' പഠനം പറയുന്നു.

'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നു, ചികിത്സ ലഭിക്കുന്നത് കുറവെന്ന്' പഠനം
'വരുന്നു അടുത്ത മഹാമാരി, ലോകരാജ്യങ്ങള്‍ തയ്യാറാകണം'; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

സ്ത്രീകള്‍ക്ക് വാതരോഗവും ചലനസംബന്ധമായ രോഗങ്ങളും വ്യാപിക്കുമ്പോഴും അവര്‍ വേദനയോട് കൂടുതലായി സെന്‍സിറ്റീവാകുന്നുവെന്നും ഇത് കടുത്ത വേദനകള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് വേദനാജനകമായ അവസ്ഥ കൂടുതലാണെന്നും ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് 2021ലെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ലാന്‍സെറ്റ് കൂട്ടിച്ചേര്‍ത്തു.

''ഒരു രോഗിയുടെ വേദനാനുഭവങ്ങള്‍ക്ക് കാരണമാകുന്ന മനശാസ്ത്രപരവും സാമൂഹ്യപരവുമായ അറിവിന്റെ വ്യത്യാസവും നിലനില്‍ക്കുന്നു. വേദനയുടെ തുടക്കത്തില്‍ സ്ത്രീകള്‍ വൈദ്യസഹായം തേടുന്നതിനോ ജനറല്‍ ഡോക്ടറെ സമീപിക്കുന്നതിനോ സാധ്യതയുണ്ട്,'' പഠനം പറയുന്നു. എന്നിരുന്നാലും നടുവേദന, തലവേദന തുടങ്ങിയ വേദനകള്‍ക്കുള്ള കാരണം നിര്‍ണായകമല്ല. വൈദ്യസഹായം തേടിയാലും സ്ത്രീകള്‍ക്ക് ചികിത്സ ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നും അല്ലെങ്കില്‍ ചികിത്സ വളരെ വൈകി മാത്രം ലഭിക്കുന്നുവന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നു, ചികിത്സ ലഭിക്കുന്നത് കുറവെന്ന്' പഠനം
സ്ഥിരമായി രാത്രി ഷിഫ്റ്റിലെ ജോലിയാണോ? ആരോഗ്യം ശ്രദ്ധിക്കണം, പ്രമേഹത്തിനും അമിതവണ്ണത്തിനും സാധ്യതയെന്ന് പഠനം

വേദനയുടെ കാരണം, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ വെല്ലുവിളികള്‍ നില്‍ക്കുന്നുണ്ടെങ്കിലും കടുത്ത വേദന അനുഭവിക്കുന്ന സ്ത്രീകളുടെ ചികിത്സയില്‍ പെട്ടെന്ന് തന്നെ മെച്ചപ്പെടുത്തല്‍ വരുത്താമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ആരോഗ്യ വിദഗ്ദര്‍ ആദ്യം സ്ത്രീകളെ കേള്‍ക്കണമെന്നും നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വേദനകളെ കൈകാര്യം ചെയ്യുന്നതില്‍ സ്വയം നൈപുണ്യം തേടണമെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നു. വിട്ടുമാറാത്ത വേദന സങ്കീര്‍ണ അവസ്ഥയാണെന്നും പഠനം പറയുന്നു.

''സ്ത്രീകളെയും അവരുടെ വേദനാനുഭവങ്ങളെയും കേള്‍ക്കാന്‍ തുടങ്ങേണ്ട സമയമാണിത്. ഗവഷണങ്ങളിലൂടെ വിട്ടുമാറാത്ത വേദന ഇല്ലാതാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്,'' പഠനം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in