യുവാക്കൾക്കിടയിലെ അകാലനര; ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് പിന്നിലെന്ത് ?

യുവാക്കൾക്കിടയിലെ അകാലനര; ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് പിന്നിലെന്ത് ?

അകാലനരയെ എങ്ങനെ പ്രതിരോധിക്കാം ?
Updated on
1 min read

യുവാക്കളിൽ ഇക്കാലത്ത് വളരെ സാധാരണയായി കണ്ടുവരുന്നതാണ് അകാലനര. നേരത്തെ വാർധക്യത്തിന്റെ ഭാഗമായിരുന്നു നര എങ്കിൽ, സമീപ വർഷങ്ങളായി നിരവധി യുവതി യുവാക്കളിൽ മുടി നരക്കുന്നതായി പതിവാണ്. എന്നാൽ മിക്കവരിലും ഇക്കാര്യം സംഭവിച്ച് തുടങ്ങിയതോടെ അകാല നര വളരെ സാധാരണമാക്കപ്പെട്ടിട്ടുണ്ട്. നരച്ചമുടി ഇപ്പോൾ വാർധക്യത്തിന്റെ അടയാളമായി കാണുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

യുവാക്കൾക്കിടയിലെ അകാലനര; ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് പിന്നിലെന്ത് ?
വയറുവേദനയില്‍ തുടങ്ങി വൃക്ക പരാജയത്തിലേക്കു നയിക്കുന്ന ഇ-കോളി ബാക്ടീരിയ; കാരണം അറിഞ്ഞ് ഒഴിവാക്കാം രോഗത്തെ

ഇന്ത്യൻ ജേണൽ ഓഫ് അപ്ലൈഡ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം രാജ്യത്തെ സ്കൂൾ കുട്ടികളിൽ 10.6 ശതമാനം പേരിലും ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നുണ്ട്. മുടി നരക്കുന്നത് മൂലം പലരും പരിഭ്രാന്തരാകുന്നുണ്ടെങ്കിലും സമപ്രായക്കാരുടെ ഗ്രൂപ്പുകളുമായി സംസാരിക്കുകയും ഇക്കാര്യം പങ്കുവെക്കുകയും ചെയ്യുമ്പോൾ ആശങ്ക ഇല്ലാതാകുന്നു. മറ്റുള്ളവർക്കും ഇതേ പ്രശ്നം ഉണ്ടെന്നതിനാൽ അകാലനര സാധാരണസംഗതിയാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും.

പക്ഷെ കൗമാരത്തിലും യൗവനത്തിലും തന്നെ മുടിനരക്കുന്നതിന് പിന്നിലുള്ള കാരണം എന്താവാം ? അകാലനര തടയാൻ സാധിക്കുമോ ?

യുവാക്കൾക്കിടയിലെ അകാലനര; ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് പിന്നിലെന്ത് ?
ആര്‍ത്തവ സമയത്തെ മൂഡ് മാറ്റങ്ങള്‍ നിയന്ത്രിക്കാം

പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. ഒന്ന് ജനിതക കാരണങ്ങളാൽ, രണ്ട് പോഷകാഹാര കുറവ് മൂലം. നാല്പതുകളിലോ അൻപതുകളിലോ മുടി നരക്കാൻ തുടങ്ങുന്ന മാതാപിതാക്കളുടെ മക്കൾക്ക് 20 കളിൽ തന്നെ മുടി നരച്ചേക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഓരോ തലമുറ പിന്നിടുമ്പോഴും അകാലനര ഉണ്ടാകുന്ന പ്രായം കുറഞ്ഞുവരികയാണ്.

പോഷകങ്ങളുടെ കുറവ് ആണ് മറ്റൊരു പ്രധാന ഘടകം. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയവയുടെ കുറവ് അകാല നരയിലേക്ക് നയിച്ചേക്കാം. ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവയുടെ അളവ് സാധാരണയിൽ കുറയുന്നതും അകാലനരയിലേക്ക് നയിക്കുന്നു.

ശാരീരികമോ മാനസികമോ ആയ സമ്മർദ്ദമാണ് അകാലനരയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. മുടിയുടെ നിറം വരുന്നത് മെലനോസൈറ്റുകളിൽ നിന്നാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് മെലനോസൈറ്റുകളെ നശിപ്പിക്കുന്നു. മലിനീകരണം, അൾട്രാ വയലറ്റ് രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങൾ, പുകവലി, മദ്യപാനം, ലഹരിമരുന്ന് തുടങ്ങിയ ശീലങ്ങൾ, വിട്ടുമാറാത്ത പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ( മെറ്റബോളിക് പ്രശ്നങ്ങൾക്ക് കാരണമാകുന്നു) തുടങ്ങിയവും അകാലനരയിലേക്ക് നയിക്കുന്നു.

യുവാക്കൾക്കിടയിലെ അകാലനര; ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് പിന്നിലെന്ത് ?
അടുത്ത പകര്‍ച്ചവ്യാധി സംഭവിക്കുന്നത് പക്ഷിപ്പനിയിലൂടെ; മുന്നറിയിപ്പുമായി സിഡിസി മുന്‍ ഡയറക്ടര്‍

ജനിതക പ്രശ്നങ്ങളെ തുടർന്നുള്ള അകാലനരയാണെങ്കിൽ പ്രതിരോധിക്കാൻ സാധ്യമല്ല. എന്നാൽ ജനിതക പ്രശ്നങ്ങൾ അല്ലെങ്കിൽ സപ്ലിമെൻറ്സും മരുന്നുകളും കഴിക്കാം. ഹെയർ തെറാപ്പി, ഹെയർ സെറംസ് ഉപയോഗിക്കൽ, കാൽസ്യം പാൻ്റോതെനേറ്റ് സപ്ലിമെൻ്റുകൾ ഉപയോഗിക്കൽ തുടങ്ങിയ ചികിത്സാ രീതികളും അകാലനരക്ക് പരിഹാരമായുണ്ട്. എന്നാൽ ഈ ചികിത്സാ രീതികൾ കൊണ്ട് മുടി നരക്കുന്നത് മാറ്റാൻ പറ്റില്ല. കാരണം എന്താണെന്ന് വിലയിരുത്തി മുടി നടക്കുന്നതിന്റെ വേഗത മന്ദഗതിയിലാക്കാൻ മാത്രമാണ് സാധിക്കുക.

logo
The Fourth
www.thefourthnews.in