ചില പാട്ടുകളും ഈണങ്ങളും
എങ്ങനെയാണ് നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത്?  ഇതാണ് കാരണം

ചില പാട്ടുകളും ഈണങ്ങളും എങ്ങനെയാണ് നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത്? ഇതാണ് കാരണം

നമ്മുടെ തലയ്ക്കുളളില്‍ കയറിക്കൂടിയ ഇത്തരം ഈണങ്ങള്‍ വിട്ടുപോകാന്‍ ബുദ്ധിമുട്ടാണ്
Updated on
1 min read

മന:പൂര്‍വം ഓര്‍മിക്കുന്നതല്ലെങ്കിലും മറക്കാത്ത ചില പാട്ടുകളോ ഈണങ്ങളോ പദങ്ങളോ നമ്മുടെ ചിന്തകളില്‍ തങ്ങിനില്‍ക്കും. പല സാഹചര്യഹങ്ങളിലും ഇത് നമ്മുടെ ബോധതലത്തിലേക്ക് വരികയും ചെയ്യാം. നമ്മുടെ തലയ്ക്കുളളില്‍ കയറിക്കൂടിയ ഇത്തരം ഈണങ്ങള്‍ വിട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഇയര്‍വേം എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.

ആവര്‍ത്തിക്കാന്‍ എളുപ്പമുളളതും പെട്ടന്ന് ഓര്‍മവരുന്നതുമായ വരികളായിരിക്കും സാധാരണയായി ഇത്തരത്തിൽ മനസിൽ തങ്ങിനിൽക്കുന്നത്. മറ്റേതെതങ്കിലും പാട്ടോ വരികളോ കേള്‍ക്കുമ്പോള്‍ ഇത് പ്രവര്‍ത്തനക്ഷമമാകുന്നു. ഒരാൾക്ക് ഇയര്‍വേം അനുഭവപ്പെടുമ്പോള്‍ തലയിലെ ഓഡിറ്ററി കോര്‍ട്ടെക്‌സിന് സമീപമുളള ഫോണോളജിക്കല്‍ ലൂപ് സ്വയം ഉത്തേജിക്കുകയും കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ചില സമയത്ത് വിചാരിച്ച ഈണങ്ങളും പാട്ടുകളും നമുക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കാത്തത്.

കാരണങ്ങള്‍

  • മനശാസ്ത്രപരമായി മ്യൂസിക്കല്‍ മെമ്മറിയുളളവരില്‍ ഇത് സംഭവിക്കുന്നു. നമ്മള്‍ ഓര്‍ക്കാന്‍ സാധ്യയില്ലാത്ത എന്നാല്‍ എപ്പോഴും ഉളളില്‍ തങ്ങിനില്‍ക്കുന്ന വിധത്തിലുളള ഇണങ്ങളായിരിക്കുമിത്

  • തലച്ചോറിന്റെ ന്യൂറല്‍ പ്രോസസിങ് ഇതിന് മറ്റൊരു കാരണമാണ്. ഓഡിറ്ററി കോര്‍ട്ടെക്‌സ്, പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ്, ലിയാമ്പിക് സിസ്റ്റം എന്നിങ്ങനെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഗീതം പ്രവര്‍ത്തിക്കപ്പെടുന്നു. സംഗീതം കേള്‍ക്കുമ്പോള്‍ സന്തോഷം ഉണ്ടാവുകയും ഡോപാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഡോപാമിന്റെ ഉത്പാദനം സന്തോഷമുണ്ടാവാനും പോസിറ്റീവായ സമീപനം സംഗീതവുമായി ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ഇയര്‍വേം പോലുളള വരികളോ പാട്ടോ മറക്കാതിരിക്കാനും വീണ്ടും വീണ്ടും കേള്‍ക്കാനും സഹായിക്കുന്നു.

ആവര്‍ത്തിക്കാന്‍ എളുപ്പമുളളതും പെട്ടന്ന് ഓര്‍മവരുന്നതുമായ വരികളായിരിക്കും സാധാരണയായി ഇത്തരം ഈണമായി വരുന്നത്

  • ഇയര്‍വേമിന് കാരണമായ മറ്റൊരു കാരണം ചങ്കിങാണ്. ചെറിയ കാര്യങ്ങള്‍ പോലും തലച്ചോറില്‍ കൂട്ടമായി ശേഖരിക്കപ്പെടുന്നു. ഒരു തവണ തലച്ചോറില്‍ എത്തിക്കഴിഞ്ഞാല്‍ ഇത് മറക്കാന്‍ പ്രയാസകരമാണ്. അതുകൊണ്ട് തന്നെ ചില പാട്ടിന്റെ ഈണങ്ങള്‍, പദങ്ങള്‍ താളങ്ങള്‍ നമ്മള്‍ മറന്നുപോകുന്നില്ല.

  • തലച്ചോര്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍

    ഉദാഹരണത്തിന് വണ്ടിയോടിക്കുമ്പോള്‍, പാചകം ചെയ്യുമ്പോള്‍ ഇയര്‍വേം ഉണ്ടാകാനുളള സാധ്യതയേറുന്നു.

എങ്ങനെ ഇത് ഒഴിവാക്കാം

ഇയര്‍വേം ഒരു ഗുരുതരമായ മെഡിക്കല്‍ പ്രശ്‌നമല്ല. എന്നാല്‍ ശ്രദ്ധ മാറുന്നതിനും ഏകാഗ്രത ഇല്ലാതാവുന്നതിനും ഇത് കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് ദീര്‍ഘകാലം നില്‍നില്‍ക്കുന്നു.

  • വ്യത്യസ്തമായ പാട്ടുകള്‍ കേള്‍ക്കുക. ഇത് ആവര്‍ത്തിച്ച് വരുന്ന ഇയര്‍വേം ഇല്ലാതാക്കുന്നു

  • ബുക്കുകള്‍ വായിക്കുന്നത് പോലെയുളള കൂടുതല്‍ ഏകാഗ്ര ആവശ്യമുളള കാര്യങ്ങള്‍ ചെയ്യുക

  • വ്യായാമം ചെയ്യുന്നതുപോലെ കായികാധ്വാനമുളള കാര്യങ്ങള്‍ ചെയ്യുന്നത് ഇയര്‍വേം ഇല്ലാതാക്കുന്നു

  • ബുക്കുകള്‍ വായിക്കുന്നത് പോലെയുളള കൂടുതല്‍ ഏകാഗ്ര ആവശ്യമുളള കാര്യങ്ങള്‍ ചെയ്യുക

  • വ്യായാമം ചെയ്യുന്നത് പോലെ കായികാധ്യാനമുളള കാര്യങ്ങള്‍ ചെയ്യുന്നത് ഇയര്‍വേം ഇല്ലാതാക്കുന്നു

  • മെഡിറ്റേഷന്‍, യോഗ, ആഴത്തിലുളള ശ്വാസോച്ഛാസം എന്നിങ്ങനെ ശരീരം ശാന്തമാകുമ്പോള്‍ ഇയര്‍വേം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്

logo
The Fourth
www.thefourthnews.in