HEALTH
എന്താണ് അല്‍ഷൈമേഴ്സ്; അറിയേണ്ടതെല്ലാം
സ്വഭാവ വൈകല്യങ്ങളും പെരുമാറ്റത്തിലെ പൊരുത്തമില്ലായ്മയും പലപ്പോഴും വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന അല്‍ഷൈമേഴ്സ് മാനസിക രോഗമായി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമാകാറുണ്ട്
ഇന്ന് സെപ്റ്റംബര്‍ 21, ലോക അല്‍ഷൈമേഴ്സ് ദിനം. വര്‍ഷം തോറും ലോകത്ത് അല്‍ഷൈമേഴ്സ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മറവി മാത്രമല്ല, അല്‍ഷൈമേഴ്സ് ബാധിതരെ അലട്ടുന്നത്. സ്വഭാവ വൈകല്യങ്ങളും പെരുമാറ്റത്തിലെ പൊരുത്തമില്ലായ്മയും പലപ്പോഴും വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന അല്‍ഷൈമേഴ്സ് മാനസിക രോഗമായി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമാകാറുണ്ട്.
എന്താണ് മറവിരോഗമെന്നും, അതിന്റെ കാരണങ്ങളും ചികിത്സയും കൃത്യമായി മനസിലാക്കിയാല്‍, രോഗികള്‍ക്ക് പിന്തുണ നല്‍കാനും അവരുടെ ജീവിതരീതി മെച്ചപ്പെടുത്താനും നമുക്ക് സാധിക്കും. അല്‍ഷൈമേഴ്സ് ദിനത്തില്‍ തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ ന്യൂറോളജിസ്റ്റ് ഡോ. ശ്യാംലാല്‍ എസ് ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.