ലോക ശ്രവണദിനം: ചെവിയുടെ ആരോഗ്യം ശ്രദ്ധിക്കാം, നല്ല കേൾവിക്കാരാകാം

ലോക ശ്രവണദിനം: ചെവിയുടെ ആരോഗ്യം ശ്രദ്ധിക്കാം, നല്ല കേൾവിക്കാരാകാം

നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി വൈകല്യത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നു
Updated on
1 min read

ഇന്ന് ലോക ശ്രവണദിനം. കേൾവിശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ബധിരത തടയുന്നതിനെക്കുറിച്ചും അവബോധം വളർത്തുകയാണ് ലോക ശ്രവണദിനത്തിന്റെ ഉദ്ദേശം. ബധിരതയും കേൾവിക്കുറവും തടയുന്നതിനും ലോകമെമ്പാടുമുള്ള ചെവി, ശ്രവണ പരിചരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ലോക ശ്രവണ ദിനം ആഘോഷിക്കുന്നു.

ലോക ശ്രവണദിനം: ചെവിയുടെ ആരോഗ്യം ശ്രദ്ധിക്കാം, നല്ല കേൾവിക്കാരാകാം
ഭേദഗതി വരുത്തിയ വാടക ഗർഭധാരണ നിയമം; ഗുണകരമാകുന്നത് ആർക്കൊക്കെ? വ്യവസ്ഥകൾ അറിയാം

'മാറ്റാം ചിന്താഗതികള്‍, യാഥാര്‍ത്ഥ്യമാക്കാം കര്‍ണ്ണ-ശ്രവണ പരിചരണം എല്ലാവരിലും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി വൈകല്യത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നു.

ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ഓരോ ജില്ലയിലും ഓരോ സമ്പൂര്‍ണ്ണ കര്‍ണ്ണരോഗ നിര്‍ണയ ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്നിരിക്കെ, നമ്മുടെ സംസ്ഥാനത്ത് അത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങളാണ് ഓരോ ജില്ലയിലും പ്രവര്‍ത്തിച്ചു വരുന്നത്. കേള്‍വി സംബന്ധമായ രോഗങ്ങളുടെ എല്ലാ പരിശോധനകളും ചികിത്സകളും ഈ കേന്ദ്രങ്ങളില്‍ ലഭ്യവുമാണ്.

2007-ലാണ് ലോക ശ്രവണ ദിനം ആദ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. മുമ്പ്, ഈ ദിനം അന്താരാഷ്ട്ര ചെവി സംരക്ഷണ ദിനമായി അംഗീകരിച്ചിരുന്നു. 2016 ന് ശേഷം ലോകാരോഗ്യ സംഘടന ഇതിന്റെ പേര് ലോക ശ്രവണ ദിനം എന്നാക്കി മാറ്റി. നേരത്തെയുള്ള രോഗനിർണയത്തിൻ്റെയും ഇടപെടലിൻ്റെയും മൂല്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ചെവി, ശ്രവണ പരിചരണ സേവനങ്ങളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രവണ പരിശോധന പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമായ ശ്രവണ ദിനം ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്നത്.

ലോക ശ്രവണദിനം: ചെവിയുടെ ആരോഗ്യം ശ്രദ്ധിക്കാം, നല്ല കേൾവിക്കാരാകാം
അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വില്ലന്മാര്‍; അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനം

ലോക ശ്രവണ ദിനത്തിന്റെ പശ്ചാത്തലത്തിൽ ചെവിയുടെ ആരോഗ്യത്തിനായി നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്. ചെവി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒരു കാരണവശാലും ചെവിയില്‍ ഇടരുത്. വലിയ ശബ്ദങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. ഹെഡ്ഫോണുകളുടെ ഉപയോഗവും പരിമിതപ്പെടുത്തുക. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നോ മറ്റ് ദ്രാവകങ്ങളോ ചെവിയില്‍ ഒഴിക്കരുത്.

സ്വയം ചികില്‍സ ഒഴിവാക്കുക. റുബെല്ല ബാധയും കേള്‍വിക്കുറവിന് കാരണമാകുമെന്നതിനാല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുക. കുട്ടികളിലെ കേൾവിക്കുറവ് ഗൗരവമായി എടുക്കുക. കാരണം അത് കുട്ടികളുടെ സംസാര ശേഷിയെ തന്നെ ബാധിച്ചേയ്ക്കാം. ചെവിയിലോ മറ്റ് ഭാഗങ്ങളിലോ ക്ഷതം സംഭവിക്കാതെ നമ്മൾ ഇപ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ഉണ്ടായാൽ ഉടനെ ഡോക്ടറെ കാണുക.

logo
The Fourth
www.thefourthnews.in