HEALTH
ഇന്ന് ലോക ഹൃദയദിനം; ഹൃത്തിനെ സംരക്ഷിക്കാന്‍ അറിയണം ഈ രീതികള്‍
മറ്റൊരു ഹൃദയാരോഗ്യ ദിനം കൂടി കടന്നുവരുമ്പോള്‍ ഹൃദയാരോഗ്യം' സംരക്ഷിക്കേണ്ട പ്രാധാന്യം വളരെ വലുതാണ്
മറ്റൊരു ഹൃദയദിനം കൂടി കടന്നുവരുമ്പോള്‍ മനുഷ്യജീവിതത്തില്‍ ഹൃദയാരോഗ്യം' സംരക്ഷിക്കേണ്ട പ്രാധാന്യം വളരെ വലുതാണ്. കോവിഡിനുശേഷം കൃത്യമായി വ്യായാമം ചെയ്യുന്ന ചെറുപ്പക്കാരില്‍ പോലും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ സംഭവിക്കുന്നതായി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. കൃഷ്ണകുമാർ പറയുന്നു.
കൃത്യമായി ആരോഗ്യം ശ്രദ്ധിക്കുന്നവർക്കുണ്ടാക്കുന്ന ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ സമൂഹത്തിൽ വലിയ ഞെട്ടലാണ് സൃഷ്ടിക്കുന്നത്. ഹൃദയാരോഗ്യം മോശപ്പെടുന്നതിന്‍റെ കാരണങ്ങളും സംരക്ഷിക്കേണ്ട രീതികളെക്കുറിച്ചും ലോക ഹൃദയദിനത്തില്‍ ഡോ. കൃഷ്ണകുമാർ ദ ഫോർത്തിനോട് സംസാരിക്കുന്നു.