ഹെപ്പറ്റൈറ്റിസ് വരാതെ സൂക്ഷിക്കാം; കരളിനെ സംരക്ഷിക്കാൻ ഈകാര്യങ്ങൾ ശ്രദ്ധിക്കാം

ഹെപ്പറ്റൈറ്റിസ് വരാതെ സൂക്ഷിക്കാം; കരളിനെ സംരക്ഷിക്കാൻ ഈകാര്യങ്ങൾ ശ്രദ്ധിക്കാം

..
Updated on
2 min read

കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ്. ജൂലൈ 28 ഹെപ്പറ്റൈറ്റിസ് അവബോധ ദിനമായി ആചരിക്കുന്നു

ഒരു വർഷത്തിനിടിയിൽ ഏകദേശം 1.3 ദശലക്ഷം ആളുകളാണ് ഹെപ്പറ്റൈറ്റിസ് പിടിപെട്ട് മരിക്കുന്നത്. 2030നുള്ളില്‍ ഈ രോഗത്തെ ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വയ്ക്കുന്നത്

നമ്മുടെ ജീവിതശൈലി വിവിധ തരത്തില്‍ നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അതിനെ നേരിടാൻ മികച്ചരീതിയിലുള്ള ഒരു ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കണം

ഹെപ്പറ്റൈറ്റിസ്, മഞ്ഞപ്പിത്തം, ഫാറ്റിലിവര്‍ എന്നിവ തടയാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക

ചര്‍മ്മവും കണ്ണിലെ വെള്ളനിറത്തിലുള്ള ഭാഗവും മഞ്ഞനിറത്തിലാകുക, പനി, ക്ഷീണം, ഛര്‍ദ്ദി, ഇരുണ്ട നിറത്തിലുള്ള മൂത്രം എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍

ജങ്ക് ഫുഡുകള്‍ പരാമവധി ഒഴിവാക്കണം. ഇത് സ്ഥിരമായി കഴിക്കുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടും. ഇത് കരളിനെ ദോഷമായി ബാധിക്കും

പതിവായി വ്യായാമം ചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയാന്‍ സാധിക്കും. ഇത് ദഹനത്തെയും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും

കരള്‍ രോഗങ്ങള്‍ തടയാന്‍ ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്കെതിരെ വാക്‌സിനേഷന്‍ എടുക്കുക. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും, വൈറല്‍ ഹെപ്പറ്റൈറ്റിസിനെ തടയും

മദ്യപാനം ഒഴിവാക്കുക. കരള്‍ വീക്കം, മറ്റ് അസുഖങ്ങള്‍ എന്നിവ തടയാന്‍ മദ്യം കഴിക്കുന്നത് പൂര്‍ണണായും ഒഴിവാക്കണം

logo
The Fourth
www.thefourthnews.in