HEALTH
ഇന്ന് ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ഡോ. എസ് ശ്യാംലാൽ ദ ഫോർത്തിനോട് സംസാരിക്കുന്നു
ഇന്ന് ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് അഥവാ എംഎസ് (MS). എന്നാൽ കൃത്യ സമയത്ത് രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്.
രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും കൃത്യമായി ചികിത്സിക്കാമെന്നുമുള്ള കൂടുതൽ വിശദാംശങ്ങൾ ദ ഫോർത്തുമായി പങ്കുവയ്ക്കുകയാണ് ഡോ. എസ് ശ്യാംലാൽ. ലോകമെമ്പാടുമുള്ള 2.3 ദശലക്ഷത്തിലധികം ആളുകൾക്ക് മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിക്കുന്നുവെന്നാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഇന്റർനാഷണൽ ഫെഡറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അസുഖത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനും രോഗികൾക്കാവശ്യമായ പിന്തുണ നൽകുന്നതിനുമാണ് മെയ് 30 ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനമായി ആചരിക്കുന്നത്.