HEALTH
വേണ്ടത് ഭക്ഷണം, പുകയിലയല്ല; ഇന്ന് ലോക പുകയിലവിരുദ്ധ ദിനം
ഡോ. സുജിത്ത് വർഗീസ് എബ്രഹാം ദ ഫോർത്തിനോട് സംസാരിക്കുന്നു
മെയ് 31, ലോക പുകയിലവിരുദ്ധ ദിനം. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി "നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല" എന്നതാണ് ലോകാരോഗ്യ സംഘടന ഈ വർഷം മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
പുകയില വ്യവസായം അവസാനിപ്പിച്ച് സുസ്ഥിര വിളകളുണ്ടാക്കാനുള്ള ശ്രമങ്ങളെ പ്രേത്സാഹിപ്പിക്കുകയും അതുവഴി ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുക എന്നതാണ് ഈ വർഷത്തെ പുകയിലവിരുദ്ധ ദിനം ലക്ഷ്യമിടുന്നത്. പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തെക്കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുകയാണ് ഡോ. സുജിത്ത് വർഗീസ് എബ്രഹാം.