ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ കാലഘട്ടത്തില്‍, മനുഷ്യന്റെ ആയുരാരോഗ്യം വാക്സിനേഷനുമായി ബന്ധപ്പെട്ടിരിക്കുകയാണ്
Updated on
1 min read

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള, യുഎഇ യൂണിവേഴ്‌സിറ്റി പീഡിയാട്രിക്‌സ് ആന്‍ഡ് പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസര്‍ എമിരിറ്റസ് ഡോ. സയീന ഉദുമാനുമായി ചേര്‍ന്ന് എഴുതിയ 'വേള്‍ഡ് ഓഫ് വാക്സിനോളജി 2024' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും വാക്സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവ് നേടാന്‍ 'വേള്‍ഡ് ഓഫ് വാക്സിനോളജി 2024' സഹായകരമാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് വാക്സിനേഷന്‍ ഘട്ടത്തില്‍ ഉള്‍പ്പെടെ കിംസ്ഹെല്‍ത്ത് നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ കാലഘട്ടത്തില്‍, മനുഷ്യന്റെ ആയുരാരോഗ്യം വാക്സിനേഷനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണെന്ന് ഡോ. എം.ഐ സഹദുള്ള പറഞ്ഞു. സെര്‍വിക്കല്‍ കാന്‍സറിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വാക്സിനേഷന്‍ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കാന്‍ കിംസ്ഹെല്‍ത്ത് ഒരുങ്ങുകയാണ്. കിംസ്ഹെല്‍ത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി ഒന്‍പത് വയസ് മുതല്‍ 14 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനായി എച്ച്പിവി വാക്സിന്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. വാക്സിനേഷന്‍ രോഗങ്ങള്‍ക്കെതിരെയുള്ള ഏറ്റവും കരുത്തുറ്റ ആയുധം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഇന്ത്യയിലെ ഡെങ്കിപ്പനി വാക്‌സിന്‍ നിര്‍മാണം നിര്‍ണായക ഘട്ടത്തില്‍; 'ഡെങ്കിആള്‍' വാക്‌സിന്‌റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു

ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളില്‍ ഒന്ന് രോഗപ്രതിരോധമാണെന്നും, രോഗ പ്രതിരോധത്തിനുള്ള പ്രധാനമാര്‍ഗ്ഗം വാക്സിനേഷന്‍ ആണെന്നും കിംസ്ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബ് പറഞ്ഞു. സമൂഹത്തെ രോഗങ്ങളില്‍ നിന്ന് സുരക്ഷിതമാക്കുന്നതിന് അഡള്‍ട്ട് വാക്സിനേഷന്‍ എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ. സയീന ഉദുമാന്‍, കിംസ്ഹെല്‍ത്ത് വൈസ്ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് നിയാസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എ. രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

logo
The Fourth
www.thefourthnews.in