മാതൃകയായി മംമ്തയും വിന്നിയും; മാറിനില്‍ക്കേണ്ടവരല്ല വെള്ളപ്പാണ്ട് രോഗികള്‍

മാതൃകയായി മംമ്തയും വിന്നിയും; മാറിനില്‍ക്കേണ്ടവരല്ല വെള്ളപ്പാണ്ട് രോഗികള്‍

ഏതു പ്രായക്കാരെയും രോഗം ബാധിക്കാമെങ്കിലും ചെറുപ്പക്കാരിലാണ് സാധാരണ കൂടുതലായി കണ്ടു വരുന്നത്
Updated on
2 min read

നാലാം വയസ്സില്‍ യാദൃച്ഛികമായാണ് കുഞ്ഞ് ഷാന്റെല്ലയുടെ മുഖത്ത് ഒരു നിറവ്യത്യാസം അമ്മ ശ്രദ്ധിക്കുന്നത്. പരിശോധനകള്‍ക്കു ശേഷം വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഷാന്റെല്ലയുടെ ശരീരത്തില്‍ കൂടുതല്‍ പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ രോഗം പകരുമെന്ന് കരുതി കൂട്ടുകാര്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. സീബ്ര, പശു എന്നീ വിളികള്‍ സ്‌കൂളില്‍നിന്ന് കേട്ടുതുടങ്ങിയതോടെ താങ്ങാനാവാതെ പല സ്‌കൂളുകളും മാറി. അന്ന് നിറകണ്ണുകളോടെ സ്‌കൂളിന്റെ പടിയിറങ്ങിയ ഷാന്റെല്ലയെ പിന്നീടു ലോകം കാണുന്നത് വെള്ളപ്പാണ്ട് നിറഞ്ഞ കൈകളുയര്‍ത്തി ആത്മാഭിമാനത്തോടെ സദസ്സിനെ അഭിവാദ്യം ചെയ്യുന്ന വിന്നി ഹാര്‍ലോ എന്ന ലോകപ്രശസ്ത മോഡലായാണ്.

വിന്നി ഹാർലോ എന്ന പേരിൽ 2011 –ൽ യൂട്യൂബിലൂടെ ഷാന്റെല്ല പ്രത്യക്ഷപ്പെടാൻ തുടങ്ങി. തന്റെ അവസ്ഥയെപ്പറ്റി അവൾ ലോകത്തോടു സംസാരിച്ചു. തൊലിയുടെ നിറമല്ല, ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിത്തറ എന്ന് തെളിയിച്ചവളാണ് ഷാന്റെല്ല. ഇന്ന് അവള്‍ അറിയപ്പെടുന്നത് വെള്ളപ്പാണ്ട് രോഗത്തിന്റെ വക്താവായാണ്.

പ്രശസ്ത നടി മംമ്ത മോഹന്‍ദാസും തനിക്ക് വിറ്റിലിഗോ രോഗമാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. 'പ്രിയപ്പെട്ട സൂര്യാ.....ഞാനിപ്പോൾ മുൻപെങ്ങും ഇല്ലാത്തവണ്ണം നിന്നെ പുണരുന്നു. എനിക്കെന്റെ നിറം നഷ്ടപ്പെടുകയാണ്. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യകിരണം തിളങ്ങുന്നതു കാണാൻ ഞാൻ നിന്നെക്കാളും മുൻപെ ഉണരുന്നു. നിനക്കു ലഭിച്ചതെല്ലാം എനിക്കു തരൂ. നിന്റെ അനുഗ്രഹത്താൽ എന്നും ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു. വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്, ഓട്ടോ ഇമ്മ്യൂൺ ഫേസ് ഇറ്റ്, ഹീലിങ്ങ്, ഫൈറ്റ് ഇറ്റ് എന്നീ ഹാഷ് ടാഗുകളോടെ രോഗാവസ്ഥ വെളിപ്പെടുത്തി മംമ്ത ഇന്‍സ്റ്റയില്‍ കുറിച്ച വരികള്‍ ഇയായിരുന്നു.

വിന്നിയുടെയും മംമ്തയുടെയും വഴികള്‍ പിന്തുടര്‍ന്ന് ഇതാണ് തങ്ങളുടെ സൗന്ദര്യം എന്നു പറഞ്ഞ് ധൈര്യത്തോടെ സമൂഹത്തെ നേരിട്ടവര്‍ അനവധിയാണ്.

ഇന്ന് ലോക വെള്ളപ്പാണ്ട് ദിനമാണ്. ഈ രോഗമുണ്ടായിരുന്ന പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ ചരമദിനമാണ് വെള്ളപ്പാണ്ട് ദിനമായി ആചരിക്കുന്നത്. ഏതു പ്രായക്കാരെയും രോഗം ബാധിക്കാമെങ്കിലും ചെറുപ്പക്കാരിലാണ് സാധാരണ കൂടുതലായി കണ്ടു വരുന്നത്.

മാതൃകയായി മംമ്തയും വിന്നിയും; മാറിനില്‍ക്കേണ്ടവരല്ല വെള്ളപ്പാണ്ട് രോഗികള്‍
'ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരിച്ചുകൊണ്ടേയിരിക്കും...'; എന്താണ് അനുഷ്‌ക ഷെട്ടി പറഞ്ഞ അപൂര്‍വരോഗം

എന്താണ് വെള്ളപ്പാണ്ട്

ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമാണ് വെള്ളപ്പാണ്ട്.

ചര്‍മത്തിന് നിറം നല്‍കുന്നത് മെലാനിന്‍ ആണ്. ത്വക്കിലെ മെലാനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉല്‍പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടില്‍ ഈ കോശങ്ങള്‍ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാല്‍ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങള്‍ ഇല്ലാതെ വരുന്ന ഭാഗങ്ങളില്‍ മെലാനിന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ, ചര്‍മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് വെള്ളപ്പാടുകള്‍ രൂപപ്പെടുന്നു. രോഗം പകരാനുള്ള സാധ്യത കുറവാണെങ്കിലും ഏകദേശം 30 ശതമാനത്തോളം രോഗികളില്‍ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാല്‍ ജനിതകമായ ഘടകങ്ങളും വെള്ളപ്പാണ്ടിനു പിന്നില്‍ സംശയിക്കേണ്ടതുണ്ട്.

അറിയാം ലക്ഷണങ്ങള്‍

ശരീരത്തിന്റെ ഏതു ഭാഗത്ത് വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തുമാണ് കൂടുതലും പ്രത്യക്ഷപ്പെടുക. പേപ്പര്‍ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടും. പാടുകള്‍ കാണപ്പെടുന്ന ശരീരഭാഗങ്ങള്‍ക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.

പരിശോധന

ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. അതിനാല്‍ രോഗനിര്‍ണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ധന് ആദ്‌യ കാഴ്ചയില്‍തന്നെ രോഗം തിരിച്ചറിയാനാകും. തുടക്കത്തിലെ ചില പാടുകള്‍ക്ക് കുഷ്ഠം, ചുണങ്ങ് തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ബയോപ്‌സി പരിശോധന വേണ്ടി വന്നേക്കാം.

മാതൃകയായി മംമ്തയും വിന്നിയും; മാറിനില്‍ക്കേണ്ടവരല്ല വെള്ളപ്പാണ്ട് രോഗികള്‍
ചോറുണ്ണുമ്പോള്‍ ഓര്‍ക്കണം; പഴകിയതാണെങ്കില്‍ 'പണി'കിട്ടും

ചികിത്സ

പാടുകള്‍ ചികില്‍സിച്ച് പൂര്‍ണമായും പൂര്‍വസ്ഥിതിയില്‍ ആക്കാവുന്നതാണ്. എന്നാല്‍, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങള്‍ നരച്ച പാടുകള്‍, ശ്ലേഷ്മ സ്തരത്തിലെയും വിരല്‍ തുമ്പുകളിലെയും പാടുകള്‍ എന്നിവയില്‍ ചികിത്സയോടുള്ള പ്രതികരണം താരതമ്യേന കുറവാണ്. രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അനുസരിച്ച് ലേപനങ്ങള്‍, ഫോട്ടോതെറാപ്പി, ഗുളികകള്‍, ശസ്ത്രക്രിയ തുടങ്ങി പലതരം ചികിത്സാ രീതികള്‍ നിലവിലുണ്ട്.

തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിലാണ് ലേപനങ്ങള്‍ ഉപയോഗിക്കുക. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫോട്ടോതെറാപ്പി. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങള്‍ ഉപയോഗിച്ചോ ആണ് ഈ ചികിത്സ ചെയ്യുക.

ശസ്ത്രക്രിയയില്‍ വെള്ളപ്പാടുകള്‍ ഇല്ലാത്ത തുടയിലെയോ മറ്റു ഭാഗങ്ങളിലെയോ ചര്‍മം രോഗം ബാധിച്ച ഭാഗത്തേക്ക് പൂര്‍ണമായോ മെലാനോസൈറ്റ് കോശങ്ങള്‍ വേര്‍തിരിച്ചെടുത്തോ ഗ്രാഫ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. പുതിയ വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും നിലവിലുള്ള പാടുകള്‍ വലുതാകുന്നതും നിലച്ച് ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ശസ്ത്രക്രിയ ചെയ്യൂ.

logo
The Fourth
www.thefourthnews.in