മുപ്പതുകളിലെ ചര്‍മ സംരക്ഷണം, ചില സിംപിള്‍ ടിപ്‌സ്

മുപ്പതുകളിലെ ചര്‍മ സംരക്ഷണം, ചില സിംപിള്‍ ടിപ്‌സ്

.
Updated on
2 min read

ചര്‍മ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണ് മുപ്പതുകള്‍. അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ വിദഗ്ധ ഉപദേശം സ്വീകരിച്ചുള്ള ചര്‍മ സംരക്ഷണം തുടങ്ങാം.

ഈര്‍പ്പം വളരെ പ്രധാനം

ചര്‍മത്തിലെ വരളര്‍ച്ച ഒഴിവാക്കേണ്ടത് ഏറെ പ്രധാനമാണ്. ആന്റി ഏജിങ് പരിചരണത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടതും ഹൈഡ്രേഷനാണ്.

ഹൈഡ്രേറ്റിങ് ടോണറുകള്‍ ദിവസം രണ്ടു തവണ ഉപയോഗിക്കണം. റോസ് വാട്ടര്‍, വേപ്പില വാട്ടര്‍ ടോണറുകള്‍ ഗുണം ചെയ്യും.

ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ വെള്ളംകുടിക്കുന്നതിന് പ്രധാന പങ്കുണ്ട്.

വൈറ്റമിന്‍ സി സീറം

മികച്ച ആന്റി ഓക്‌സിഡന്റാണ് വൈറ്റമിന്‍ സി്. പതിവായി ഉപയോഗം മുഖത്തെ കരുവാളിപ്പ് കുറയ്ക്കും.

റെറ്റിനോള്‍ ഉപയോഗം മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാനും ചര്‍മത്തിലെ കൊളാജന്‍ ശക്തിപ്പെടുത്താനും സഹായിക്കും.

ഫെയ്‌സ് ഓയില്‍ ഉപയോഗം ചര്‍മത്തിന്റെ വരള്‍ച്ച തടയാന്‍ സഹായിക്കും.

logo
The Fourth
www.thefourthnews.in