മുട്ടയില്ലാതെ അതേ രുചിയില്‍, വെജിറ്റബിള്‍  മയോണൈസ് എങ്ങനെ തയ്യാറാക്കാം?

മുട്ടയില്ലാതെ അതേ രുചിയില്‍, വെജിറ്റബിള്‍ മയോണൈസ് എങ്ങനെ തയ്യാറാക്കാം?

വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര്, സസ്യ എണ്ണ, മുട്ടയുടെ വെള്ളക്കരു എന്നിവ ഉപയോഗിച്ചാണ് മയോണൈസ് തയ്യാറാക്കുന്നത്.
Updated on
1 min read

കുഴിമന്തി, അല്‍ഫാം, പൊരിച്ച കോഴി, റോസ്റ്റുകള്‍, ഗ്രില്ലുകള്‍, ബര്‍ഗറുകള്‍, സാന്‍ഡ്വിച്ചുകള്‍ വരെ ഇന്ന് സുലഭമായ മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും ഒപ്പം വിളമ്പുന്ന ഒന്നാണ് മയോണൈസ്. വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് സസ്യ എണ്ണ, മുട്ടയുടെ വെള്ളക്കരു എന്നിവ ഉപയോഗിച്ചാണ് മയോണൈസ് തയ്യാറാക്കുന്നത്. എന്നാല്‍ മുട്ടയില്ലാതെ മയോണൈസ് തയാറാക്കാന്‍ കഴിയുമോ എന്നതാണ് ഇപ്പോള്‍ സജീവമാകുന്ന ചര്‍ച്ച.

മുട്ടയില്ലാതെ അതേ രുചിയില്‍ തന്നെ വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ച് മയോണൈസ് തയാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • സണ്‍ഫ്‌ളവര്‍ ഓയില്‍ -1 കപ്പ്

  • പാല്‍- 1 കപ്പ്

  • വെളുത്തുളളി - 2 അല്ലി

  • നാരങ്ങാനീര് / വിനാഗിരി - അര ടീ സ്പൂണ്‍

  • പഞ്ചസാര- ഒരു നുളള്

  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാലും സണ്‍ ഫ്‌ളവര്‍ ഓയിലും ഫ്രീസറില്‍ വച്ച് (അര മണിക്കൂര്‍) നന്നായി തണുപ്പിക്കണം. ശേഷം ചേരുവകള്‍ എല്ലാം മിക്‌സിയില്‍ ഇട്ട് പത്ത് സെക്കന്‍ഡ് അടിച്ചെടുക്കുക. വെജ് മയോണൈസ് റെഡി. നാല് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം.

logo
The Fourth
www.thefourthnews.in