'മിത'മദ്യപാനിയാണോ? സൂക്ഷിച്ചോളൂ! നിങ്ങള്‍ക്കും കിട്ടും 'ലാർജ്' പണി

'മിത'മദ്യപാനിയാണോ? സൂക്ഷിച്ചോളൂ! നിങ്ങള്‍ക്കും കിട്ടും 'ലാർജ്' പണി

എല്ലാ ദിവസവും മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്നും മോചനം നല്‍കുമെന്നത് തെറ്റായ പ്രചരണമെന്നും പഠനം
Updated on
2 min read

'സന്താഷം വന്നാലും മദ്യം സങ്കടം വന്നാലും മദ്യം' ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും നമ്മളിൽ പലരുടെയും 'മദ്യനയം' ഇതാണ്. ഇക്കൂട്ടത്തില്‍ ചിലരാകട്ടെ മദ്യപിക്കുമെങ്കിലും മിതമായ അളവില്‍ മാത്രമേ മദ്യപിക്കാറുള്ളു എന്ന് അവകാശപ്പെടുന്നവരാണ്. എന്നാൽ ഇവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ജമാ നെറ്റ് വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച് വന്ന 107 പഠനങ്ങളുടെ മെറ്റാ അനാലിസിസ് റിപ്പോർട്ടാണ് മിത മദ്യപാനികളെ ആശങ്കയിലാക്കിയിരിക്കുന്നത്.

മിതമായ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

മിതമായ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാ ദിവസവും മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്നും മോചനം നല്‍കുമെന്നും, ആരോഗ്യം വര്‍ധിക്കുമെന്നൊക്കെയുള്ള വ്യാജ പ്രചരണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ ശരിയല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പുതിയ പഠനം പറയുന്നതനുസരിച്ച്, ദിനംപ്രതി 25 ഗ്രാം മദ്യം കുടിക്കുന്ന സ്ത്രീകളിലും, ദിനംപ്രതി 45 ഗ്രാം മദ്യം കുടിക്കുന്ന പുരുഷന്മാരിലും മരണസാധ്യത കൂടുതലാണ് എന്നാണ്. അമേരിക്കയിലെ മാത്രം സാഹചര്യം പരിശോധിക്കുകയാണെങ്കില്‍, 5 ഔണ്‍സ് മാത്രം വരുന്ന വൈനിലും, 12 ഔണ്‍സ് ബിയറിലും, 1.5 ഔണ്‍സ് വരുന്ന വാറ്റിലും ഏകദേശം 14 ഗ്രാം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്.

5 ദശക്ഷത്തോളം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ''ആരോഗ്യമുള്ള ശരീരത്തിനായി കഴിവതും മദ്യം ഒഴിവാക്കുന്നതാണ് നല്ലത് ''ഗവേഷകനായ കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ്സ്റ്റന്‍സ് യൂസ് റിസര്‍ച്ചിന്റെ ഡയറക്ടറും പൊതുജനാരോഗ്യ- സാമൂഹിക പ്രൊഫസറുമായ ടിം നൈമി വ്യക്തമാക്കി.

1980ലാണ് മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പ്രചരണം ശക്തമായത്. ഫ്രാന്‍സില്‍ ദിവസവും മദ്യം കഴിക്കുന്ന ആളുകള്‍ക്കിടയില്‍ ഹൃദ്രോഗത്തിന്റെ തോത് കുറയുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയിരുന്നു ഇത്. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിഞ്ഞതോടെ അതിനെ '' ഫ്രഞ്ച് വിരോധാഭാസം'' എന്ന് വിശേഷിപ്പിച്ചു. വാസ്തവം എന്താണെന്ന് പുറത്തുവന്നെങ്കിലും ആളുകള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. 13,500 പഠനങ്ങളെ മദ്യവ്യവസായം സ്വാധീനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വീഞ്ഞ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വാദം പരസ്യത്തിന് വേണ്ടി മാത്രം ഉള്ളതാണ്

വീഞ്ഞ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, അത്തരമൊരു പ്രചാരണം വൈനിന്റെ പരസ്യത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും, ആ വിഷയത്തില്‍ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും വിക്ടോറിയ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ ടിം സ്റ്റോക്ക്വെല്‍ പറഞ്ഞു.

മോശം ആരോഗ്യസ്ഥിതിയാണ് പ്രായമായ അധികം പേരെയും മദ്യം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയത്

മദ്യം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗം പേരും പ്രായമായവരാണ്. മോശം ആരോഗ്യസ്ഥിതിയാണ് അതിനവരെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഹൃദ്രോഗം, കാന്‍സര്‍, അണുബാധ എന്നിവയ്ക്ക് പുറമേ വാഹന അപകടങ്ങള്‍ക്കും മദ്യപാനം കാരണമാകുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മിതമായ അളവില്‍ മദ്യം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന വാദം ഗര്‍ഭിണികളെയും മദ്യപാനത്തിലേക്ക് ആകര്‍ഷിച്ചു.

2022ല്‍ മദ്യപാനികള്‍ക്ക് മുന്നറിയിപ്പുമായി വേള്‍ഡ് ഹാര്‍ട്ട് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തിയിരുന്നു. മദ്യപാനം ഹൃദയത്തിന്റെ ആരോഗ്യം ഇല്ലാതാക്കുമെന്നും, ജനങ്ങള്‍ ഏറെ ഇഷടപ്പെടുന്നുണ്ടെങ്കിലും മദ്യപാനം ആരോഗ്യകരമായ ജീവിതം ഇല്ലാതാക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

2020- 2050 കാലയളവിലേക്ക് അമേരിക്ക പുറപ്പെടുവിച്ച ഭക്ഷണ മാര്‍ഗ നിര്‍ദേശം അനുസരിച്ച് മുതിര്‍ന്ന പുരുഷന് ഒരു ദിവസം കുറഞ്ഞത് ഒരു 60 ML മദ്യമെങ്കിലും കഴിക്കാമെന്നാണ്. സ്ത്രീക്ക് 30 ML ഉം. മിതമായ അളവില്‍ മദ്യം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന വാദം ഗര്‍ഭിണികളെയും മദ്യപാനത്തിലേക്ക് ആകര്‍ഷിച്ചു.

മിത മദ്യപാനികളുടെ ആരോഗ്യസ്ഥിതി മികച്ചതാണെന്ന പ്രചാരണവും വലിയൊരു ശതമാനം ആളുകളെ മദ്യപാനികളാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

logo
The Fourth
www.thefourthnews.in