വരണ്ട ചര്‍മം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

വരണ്ട ചര്‍മം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

ജലാംശം ഇല്ലാത്തതു മാത്രമല്ല, ചര്‍മം വരണ്ടതാകുന്നതിനു പിന്നില്‍ മറ്റുചില കാരണങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.
Updated on
1 min read

വരണ്ട ചര്‍മം പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് വരണ്ട ചര്‍മത്തിനുള്ള ഒരു കാരണമായി കരുതുന്നത്. എന്നാല്‍ വെള്ളം കുടിക്കുന്നവരില്‍പ്പോലും ഈ പ്രശ്‌നം കാണുന്നുണ്ട്. ചര്‍മാരോഗ്യം നിലനിര്‍ത്തുന്നതില്‍ ജലാംശത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ ഇതുമാത്രമല്ല, മറ്റ് പല കാരണങ്ങളും ചര്‍മം വരണ്ടതാകുന്നതിനു പിന്നിലുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

കാലാവസ്ഥ പ്രശ്‌നങ്ങള്‍

പാരിസ്ഥിതികമായ ഘടകങ്ങള്‍ ചര്‍മം വരണ്ടതാക്കുന്നുണ്ട്. തണുത്തതും വരണ്ടതുമായ വായു, കാറ്റ്, കുറഞ്ഞ ഈര്‍പ്പം എന്നിവ ചര്‍മത്തിന്‌റെ സ്വാഭാവികമായ അവസ്ഥയ്ക്ക് മാറ്റങ്ങളുണ്ടാക്കും. ഇത്ചര്‍മം വരണ്ടതാക്കുന്നു. കൂടാതെ ചൂടുള്ള കാലാവസ്ഥയില്‍ ചൂടുവെള്ളത്തിലുള്ള കുളിയും ചര്‍മത്തിന്‌റെ ഇലാസത്കിത നഷ്ടമാക്കുന്നുണ്ട്.

ചര്‍മസംരക്ഷണ വസ്തുക്കള്‍

ചര്‍മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ചില ഉല്‍പന്നങ്ങളും വിപരീതഫലം നല്‍കുന്നുണ്ട്. ക്ലെന്‍സറുകളുടെ അമിതോപയോഗം, ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ടോണറുകള്‍ എന്നിവ ചര്‍മത്തിന്‌റെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടുത്താം. ഇത് വരണ്ടതും കട്ടികൂടിയതുമായ ചര്‍മം സൃഷ്ടിക്കും. ചൂടുവെള്ളം അമിതമായി ഉപയോഗിക്കുന്നതും ക്ലോറിനേറ്റഡ് പൂളുകളില്‍ അധികസമയം ചിലവഴിക്കുന്നതും ചര്‍മത്തിലെ സ്വാഭാവിക ഈര്‍പ്പത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും. വരണ്ടതും സെന്‍സിറ്റീവായതുമായ ചര്‍മമുള്ളവര്‍ മൃദുലവും ജലാംശം നല്‍കുന്നതുമായ ചര്‍മസംരക്ഷണ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

വരണ്ട ചര്‍മം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോ? അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍
ഉറക്കത്തിന് മുൻപ് ഫോൺ ഉപയോഗം കുറയ്ക്കാം; ചില ടിപ്പുകൾ ഇതാ

അനാരോഗ്യകരമായ ജീവിതശൈലി

നമ്മുടെ ജീവിതശൈലിയും ചര്‍മത്തിന്‌റെ സ്വാഭാവിക ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് പുകവലി ചര്‍മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും മോയ്‌സ്ചര്‍ നിലനിര്‍ത്താനുള്ള കഴിവ് നഷ്ടമാക്കുകയും വരണ്ട ചര്‍മത്തിനും പെട്ടെന്നുള്ള പ്രായമാകലിനും കാരണമാകുകയും ചെയ്യും. അമിതമായ മദ്യപാനവും ചര്‍മത്തിനറെ ജലാംശം നഷ്ടമാക്കുന്നുണ്ട്. സമ്മര്‍ദം കോര്‍ട്ടിസോള്‍ ഹോര്‍മോണിന്‌റെ ഉല്‍പാദനം കൂട്ടുകയും ഇത് ചര്‍മത്തിന്‌റെ സ്വാഭാവിക കാന്തി നഷ്ടമാക്കുകയും ചെയ്യും.

അലര്‍ജി

ചില മരുന്നുകളുടെ ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങളും ചര്‍മം വരണ്ടതാക്കുന്നുണ്ട്. എക്‌സീമ, സോറിയാസിസ്, ഹൈപ്പോതൈറോയ്ഡിസം, പ്രമേഹം തുടങ്ങിയവ ചര്‍മത്തിന്‌റെ ജലാംശം നഷ്ടമാക്കുകയും ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഡൈയൂററ്റിക്‌സ്, ആന്‌റിഹിസ്റ്റമിന്‍, റെറ്റിനോയ്ഡ് പോലുള്ള മരുന്നുകളും ചര്‍മത്തില്‍ പാര്‍ശ്വഫലം സൃഷ്ടിക്കുന്നുണ്ട്.

പോഷകാഹാരക്കുറവ്

ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിലെത്താത്തതും ചര്‍മപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ചര്‍മാരോഗ്യവും ജലാംശവും നിലനിര്‍ത്തുന്നതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രധാനമാണ്. ഇവയുടെ ന്യൂനത ചര്‍മം വിണ്ടുകീറുന്നതിനും വരണ്ടതാകുന്നതിനും കാരണമാകും. വിറ്റാമിനുകളായ എ, സി, ഇ, സിങ്ക്, സെലേനിയം എന്നിവയുടെ അഭാവവും ചര്‍മാരോഗ്യത്തെ ദോഷകരമായി ബാധിക്കാം.

ഹോര്‍മോണ്‍ അസംതുലനം

ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളിലുണ്ടാകുന്ന അസംതുലനം ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഈസ്ട്രജന്‍ അളവ് കുറയുന്നതാണ് ആര്‍ത്തവസമയത്ത് സ്ത്രീകളുടെ ചര്‍മം വരണ്ടതാക്കുന്നത്. ഗര്‍ഭകാലത്തുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും വരണ്ട ചര്‍മം സൃഷ്ടിക്കാം.

logo
The Fourth
www.thefourthnews.in