മുടിയിലെ നര പലരുടേയും ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നാണ്. നരയെ പ്രതിരോധിക്കാന്‍ മിക്കവരും ആദ്യം സ്വീകരിക്കുന്ന നടപടി ഡൈ ചെയ്യുകയാണ്
മുടി കറുപ്പിക്കുന്നതും പല നിറങ്ങള്‍ നല്‍കുന്നതും സ്‌റ്റൈല്‍ ട്രെന്‍ഡിന്റെ ഭാഗമായ ഇക്കാലത്ത് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്
മുടി കറുപ്പിക്കുന്നതിന് മുന്‍പ് രണ്ട് കൈകളിലും ഗ്ലൗ ധരിക്കണം. നിശ്ചിത സമയത്തില്‍കൂടുതല്‍ ഡൈ തലയില്‍ വെക്കരുത്
ഡൈ പുരട്ടിയശേഷം തല നന്നായി കഴുകണം. മാത്രമല്ല ഹെയര്‍ഡൈയുടെ പായ്ക്കറ്റില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം
ഹെയര്‍ഡൈകളിലെ പാരഫിനെയ്ല്‍ ഡയാമിന്‍ (പിപിഡി) അപകടകാരിയായ ഒന്നാണ്. നിശ്ചിത അളവിലുള്ള പിപിഡിക്ക് അപ്പുറം ഇവ ഗുരുതരമായ പ്രയാസങ്ങള്‍ക്ക് ഇടയാക്കിയേക്കാം
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ഡൈ പുരട്ടി ദിവസങ്ങള്‍ക്കുള്ളില്‍ നെറ്റിയിലും കണ്‍പോളകളിലും കഴുത്തിലും ഉള്‍പ്പെടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ ചുവന്ന തടിപ്പുകള്‍
ശരീരം മുഴുവന്‍ ചുവപ്പുവരികയും ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം താഴ്ന്നുപോവുക എന്നീ അസ്വസ്ഥതകള്‍ പ്രകടമാകുകയും ചെയ്താല്‍ അലര്‍ജി തീവ്രമാണ് എന്ന് മനസ്സിലാക്കാം. ഉടന്‍ വൈദ്യസഹായം തേടണം
പാച്ച് ടെസ്റ്റ് പ്രധാനം
ചെറിയ അളവില്‍ ഡൈ എടുത്ത് ചെവിയുടെ പിറകിലോ കക്ഷത്തോട് ചേര്‍ന്ന ഉള്‍ഭാഗത്തോ പുരട്ടാം. ഉണങ്ങുന്നതുവരെ കാത്തിരിക്കാം. ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവപ്പെടുന്നില്ലെങ്കില്‍ തലയില്‍ പുരട്ടാം
ഓരോ തവണ ഡൈ ചെയ്യുന്നതിന് മുന്‍പും ഈ ടെസ്റ്റ് ചെയ്തുനോക്കാവുന്നതാണ്