ജീവിക്കാന്‍ കത്തിച്ച ചിതകള്‍

ചോറ്റാനിക്കര ശാന്തിതീരം ശ്മശാനം സൂക്ഷിപ്പുകാരിയാണ് സുധ

ചോറ്റാനിക്കര ശാന്തീതീരം ശ്മശാനം സൂക്ഷിപ്പുകാരിയാണ് സുധ. ഒരു ദിവസം അഞ്ച് മൃതതദേഹങ്ങള്‍ വരെ ശാന്തി തീരത്തില്‍ ദഹിപ്പിക്കാനായി എത്തും. ഒന്ന് കഴിഞ്ഞ് ചിതയുടെ ചൂടാറും മുന്‍പ് അടുത്തത്. കര്‍മങ്ങള്‍ക്കായുള്ള അസ്ഥിയെടുത്ത് ചാരം നീക്കി അടുത്തത് വെയ്ക്കും.

ബന്ധുക്കളുടെ നിലവിളിയും സങ്കടവും ഒന്നും ആ സമയത്ത് കേള്‍ക്കാറേയില്ല. താനത് ശ്രദ്ധിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതില്‍ അപാകത വരും. അതുകൊണ്ട് ജോലിയില്‍മാത്രമാണ് ശ്രദ്ധയെന്ന്‌സുധ പറയുന്നു. പക്ഷെ കൊച്ചു കുഞ്ഞുങ്ങളെയും അയല്‍പക്കക്കാരെയുമെല്ലാം ചിതയിലേക്ക് വെയ്ക്കുമ്പോള്‍ പൊട്ടികരഞ്ഞുപോയ നിമിഷങ്ങളും സുധ ഓര്‍ത്തെടുക്കുന്നു.

ഈ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷത്തോളമായി. ആദ്യമൊക്കെ പേടിയായിരുന്നെന്നും പിന്നീട് ഒരു ഉപജീവനമാര്‍ഗമാണെന്ന നിലയില്‍ മാത്രം കാണാന്‍ തുടങ്ങിയപ്പോള്‍ പതിയെ ഭയം മാറിയെന്നും സ്മിത പറയുന്നു. കോവിഡ് സമയത്ത് കവര്‍ ചെയ്ത് കൊണ്ടുവരുന്ന ബോഡി ഒന്നു കാണാന്‍ പോലും പറ്റാതെ മാറി നിന്ന് കരയുന്ന ബന്ധുക്കളെ കാണുമ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. പിന്നെ അവ ഒന്നും ഉള്ളിലേക്ക് എടുത്തില്ലെന്നും സുധ പറയുന്നു.

ചെറിയൊരു സൂഷ്മതകുറവുണ്ടായാല്‍ പാളിപോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ക്യത്യമായ ശ്രദ്ധയോടെ വേണം ജോലി ചെയ്യാനെന്നും സുധ പറഞ്ഞു. ഇതുവരെ താന്‍ മറ്റൊരു ജോലിയെക്കുറിച്ചും ചിന്തിച്ചിട്ടില്ലെന്നും പ്രതീക്ഷിക്കാതെയാണ് ഈ മേഖലയിലേക്ക് താന്‍ എത്തിപ്പെട്ടതെന്നും സുധ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in