മനുഷ്യനല്ല, അന്യഗ്രഹജീവിയെന്ന് വാദം; പെറുവിൽ 1000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തി

മനുഷ്യനല്ല, അന്യഗ്രഹജീവിയെന്ന് വാദം; പെറുവിൽ 1000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തി

2017ൽ പെറുവിലെ നാസ്ക ലൈനുകൾക്ക് സമീപത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്
Updated on
1 min read

അന്യഗ്രഹജീവികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ട് മെക്സിക്കോയിലെ യുഎഫ്ഒ വിദഗ്ധൻ. പെറുവിൽനിന്ന് ആയിരത്തോളം വർഷം പഴക്കമുള്ള രണ്ട് കുഞ്ഞ് അസ്ഥികൂടം കണ്ടെത്തിയായും ഇവ മനുഷ്യരുടേതല്ലെന്നുമാണ് മാധ്യമപ്രവർത്തകൻ കൂടിയായ ജെയ്‌മി മോസന്റെ അവകാശവാദം.

തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങൾ സംബന്ധിച്ച് മെക്സിക്കൻ പാർലമെന്റായ കോൺഗ്രസ് നടത്തിയ ഹിയറിങ്ങിലാണ് ജെയ്‌മി മോസൻ ഇക്കാര്യം പറഞ്ഞത്. പെറുവിൽനിന്ന് കണ്ടെത്തിയതെന്ന് അവകാശപ്പെടുന്ന അസ്ഥികൂടങ്ങൾ പാർലമെന്റ് അംഗങ്ങൾക്ക് മുൻപാകെ ജെയ്‌മി പ്രദർശിപ്പിച്ചു. ഭൂമിയിലെ ജീവികളുടേതല്ലാത്ത ഇവ അന്യഗ്രഹ ജീവികളുടേതാണെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017ൽ പെറുവിലെ നാസ്ക ലൈനുകകൾക്ക് സമീപത്തുനിന്നാണ് ഈ അസ്ഥികൂടങ്ങൾ കണ്ടെടുത്തതെന്നാണ് ജെയ്‌മി പറയുന്നത്. മൂന്ന് വിരലുകളുള്ള കൈകൾ, ഭാരമേറിയ തലയോട്ടി, ഭാരം കുറഞ്ഞ അസ്ഥികൾ തുടങ്ങിയവയാണ് ഇവയുടെ സവിശേഷതകൾ. പല്ലുകളില്ല. മനുഷ്യരിൽനിന്ന് 30 ശതമാനം വ്യത്യസ്തമായ ജനിതകഘടനയാണ് ഇവയ്ക്കുള്ളതെന്നാണ് മറ്റൊരു വാദം.

മനുഷ്യനല്ല, അന്യഗ്രഹജീവിയെന്ന് വാദം; പെറുവിൽ 1000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തി
ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനം ഇടിപ്പിച്ച് കൊന്ന ശേഷം കളിയാക്കി ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ

നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോ (യുഎൻഎഎം) നടത്തിയ കാർബൺ ഡേറ്റിങ് പ്രക്രിയയിലൂടെയാണ് അസ്ഥികൂടങ്ങൾ 1,000 വർഷത്തിലേറെ മുൻപുള്ളതാണെന്ന് സ്ഥിരീകരിച്ചത്.

മനുഷ്യവംശത്തിന്റെ ഒരു ഘട്ടത്തിലും ഇത്തരത്തിലുള്ള രൂപമുണ്ടായിരുന്നില്ലെന്ന് ജെയ്മി മോസൻ പറയുന്നു. ''മനുഷ്യന്റേതല്ലെന്ന് വ്യക്തമാണ്, എന്നാൽ അന്യഗ്രഹ ജീവികളുടേതാണോ അല്ലയോ എന്നതിൽ വ്യക്തതയില്ല,'' അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി പറക്കുംതളികകളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ് ജെയ്‌മി.

മനുഷ്യനല്ല, അന്യഗ്രഹജീവിയെന്ന് വാദം; പെറുവിൽ 1000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തി
'ചന്ദ്രനിൽ മാത്രമല്ല ആപ്പിളിലുമുണ്ട് ഇസ്രോ ടച്ച്'; ഐഫോൺ 15ൽ ഇന്ത്യൻ സാന്നിധ്യമായി നാവിഗേഷന്‍ ആപ്പ്

മെക്സിക്കോ അന്യഗ്രഹ ജീവികൾ എന്ന പ്രതിഭാസത്തെ ആദ്യമായി അംഗീകരിച്ച നിമിഷമാണിതെന്ന് ജെയ്മി മോസൻ പറഞ്ഞു. ഹിയറിങ്ങിന് സാക്ഷിയാകാൻ അമേരിക്കയിൽനിന്നുള്ളവരും എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in