പാകിസ്താനില്‍ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു

പാകിസ്താനില്‍ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു

നിരപരാധികളായ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ആക്രമണത്തെ പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ അപലപിച്ചു
Updated on
1 min read

പാകിസ്താനിലെ അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നോർത്ത് വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയിലാണ് ആക്രമണമുണ്ടായത്.

ഇന്നലെയാണ് ഷാവൽ തഹസിൽ ഗുൽ മിർ കോട്ടിന് സമീപം 16 തൊഴിലാളികൾ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. ഭീകരാക്രമണമാണെന്ന് നോർത്ത് വസീറിസ്ഥാൻ ഡെപ്യൂട്ടി കമ്മീഷണർ റെഹാൻ ഗുൽ ഖട്ടക് സ്ഥിരീകരിച്ചു.

പാകിസ്താനില്‍ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു
പാകിസ്താനിൽ അസാധാരണ ഭരണ സാഹചര്യം; വിവാദ ബില്ലുകൾ നിയമമായത് ജീവനക്കാരുടെ അട്ടിമറിയെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി

നിർമാണത്തിലിരിക്കുന്ന സർക്കാർ കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 11 പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്ന് പേരെ കാണാനില്ല. ദക്ഷിണ വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയിലെ തഹ്‌സിൽ മക്കിൻ, വാന വിഭാഗത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കാണാതായ തൊഴിലാളികളെ കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നിരപരാധികളായ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ആക്രമണത്തെ പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ അപലപിച്ചു.

പാകിസ്താനില്‍ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു
സൈഫര്‍ കേസ്: പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റില്‍

"വടക്കൻ വസീറിസ്ഥാനിൽ 11 നിരപരാധികളായ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെക്കുറിച്ച് അറിയുന്നത് ഹൃദയഭേദകമാണ്. വിവേകശൂന്യമായ ഈ അക്രമത്തെ ശക്തമായി അപലപിക്കുകയും ദുരിതബാധിതരായ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു," അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.

പാകിസ്താനില്‍ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു
പാകിസ്താനിൽ മണ്ഡല പുനർനിർണയ നടപടികൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പൊതുതിരഞ്ഞെടുപ്പ് വൈകും

കഴിഞ്ഞ ദിവസമുണ്ടായ ഒരാക്രമണത്തിൽ അപ്പർ സൗത്ത് വസീറിസ്ഥാനിലെ മക്കിൻ തഹസിൽ ബോംബ് ഡിസ്പോസൽ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരുടെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.

logo
The Fourth
www.thefourthnews.in