ആഗോള പുനരുപയോഗ ഊർജ പ്രതിജ്ഞയിൽ ഒപ്പുവച്ച് 118 രാജ്യങ്ങൾ: ഇന്ത്യയും ചൈനയും വിട്ടു നിന്നു

ആഗോള പുനരുപയോഗ ഊർജ പ്രതിജ്ഞയിൽ ഒപ്പുവച്ച് 118 രാജ്യങ്ങൾ: ഇന്ത്യയും ചൈനയും വിട്ടു നിന്നു

നാല് വൻകരകളിലെ 20 രാജ്യങ്ങൾ ആണവോർജ ഉൽപാദനം മൂന്നിരിട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി
Updated on
1 min read

കോൺഫറൻസ് ഓഫ് പാർട്ടിസ് (COP28) കാലാവസ്ഥാ ഉച്ചകോടിയിൽ ആഗോള പുനരുപയോഗ, ഊർജ കാര്യക്ഷമത പ്രതിജ്ഞയിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും. 2030-ഓടെ ആഗോള പുനരുപയോഗ ഊർജോൽപാദനം മൂന്നിരട്ടിയാക്കുമെന്നായിരുന്നു പ്രതിജ്ഞ. ആകെ 118 രാജ്യങ്ങളാണ് പ്രതിജ്ഞയിൽ ഒപ്പുവച്ചത്. നാല് വൻകരകളിലെ 20 രാജ്യങ്ങൾ ആണവോർജ ഉൽപാദനം മൂന്നിരിട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി.

ആഗോള പുനരുപയോഗ ഊർജ പ്രതിജ്ഞയിൽ ഒപ്പുവച്ച് 118 രാജ്യങ്ങൾ: ഇന്ത്യയും ചൈനയും വിട്ടു നിന്നു
ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?

2030 വരെ ആഗോള ശരാശരി വാർഷിക ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തൽ നിരക്ക് രണ്ട് ശതമാനം മുതൽ നാല് വരെ ഇരട്ടിയാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിജ്ഞയിൽ പറയുന്നു. ആഗോള പുനരുപയോഗ, ഊർജ കാര്യക്ഷമത പ്രതിജ്ഞ ലോകമെമ്പാടുമുള്ള സ്ഥാപിത പുനരുപയോഗ ഊർജ ഉൽപാദന ശേഷി മൂന്നിരട്ടിയാക്കി കുറഞ്ഞത് 11,000 GW ആക്കാനും 2030 ഓടെ ആഗോള ശരാശരി വാർഷിക ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തൽ നിരക്ക് 4 ശതമാനത്തിലധികം ഇരട്ടിയാക്കാനും പ്രതിജ്ഞാബദ്ധമാണ്.

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളും കൽക്കരി ഉപഭോക്താക്കളുമായ രണ്ട് രാജ്യങ്ങളാണ് നിലവിൽ പ്രതിജ്ഞയിൽ നിന്ന് വിട്ട് നിൽക്കുന്നത്. സോളാർ, കാറ്റ്, ഹൈഡൽ എന്നിവയുൾപ്പെടെ ഫോസിൽ ഇതര ഊർജ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിൽ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തിയിട്ടും, കൽക്കരിയെ ആശ്രയിക്കുന്നത് വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ വിമുഖതയാണ് വിട്ടു നിൽക്കുന്നതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ ഇന്ത്യ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചകൾ നടത്തുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ആഗോള പുനരുപയോഗ ഊർജ പ്രതിജ്ഞയിൽ ഒപ്പുവച്ച് 118 രാജ്യങ്ങൾ: ഇന്ത്യയും ചൈനയും വിട്ടു നിന്നു
ബൈഡന്റെ അഭാവം, യുഎഇയുടെ ആതിഥേയത്വം: വിവാദങ്ങളോടെ കോപ് ഉച്ചകോടിക്ക് തുടക്കം, എന്തൊക്കെ പ്രതീക്ഷിക്കാം ?

“ഞങ്ങൾ നിലവിലുള്ള വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാൻ ശ്രമിക്കുകയാണ്. ചർച്ചകളും കൂടിയാലോചനകളും നടത്തുകയും ഈ പ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,” പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പുനരുപയോഗ ഊർജത്തെക്കുറിച്ചുള്ള ഈ പ്രതിബദ്ധത ആദ്യമായി അവതരിപ്പിച്ചത് സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി 20 പ്രഖ്യാപനത്തിലാണ്. G20 രാജ്യങ്ങൾ നൂറ്റാണ്ടിന്റെ മധ്യത്തിലോ അതിനോടടുത്തോ ആഗോള നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കാനും ആഗോളതലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു.

ആഗോള പുനരുപയോഗ ഊർജ പ്രതിജ്ഞയിൽ ഒപ്പുവച്ച് 118 രാജ്യങ്ങൾ: ഇന്ത്യയും ചൈനയും വിട്ടു നിന്നു
അമ്മ മരിച്ചത് 9/11 ആക്രമണത്തിലെന്ന് വ്യാജ ജീവചരിത്രം; റിപ്പബ്ലിക്കൻ നേതാവിനെ പുറത്താക്കി യുഎസ് ജനപ്രതിനിധി സഭ

ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ 198 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1,00,000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഏക ദിന സന്ദർശനത്തിനായി ദുബായിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in