യുക്രെയ്ന്‍
യുക്രെയ്ന്‍

യുക്രെയ്നിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ; ഡിനിപ്രോ നഗരത്തിൽ 12 പേർ കൊല്ലപ്പെട്ടു

ചാലഞ്ചർ2 യുദ്ധ ടാങ്കറുകൾ ഉക്രെയ്നിന് നൽകാൻ ബ്രിട്ടൺ
Updated on
1 min read

യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു. കിഴക്കന്‍ നഗരമായ ഡിനിപ്രോയിൽ റഷ്യ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഡിനിപ്രോയ്ക്ക് പുറമെ തലസ്ഥാനമായ കീവ്, ഖാർകിവ്, ഒഡേസ എന്നിവിടങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കി. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയും അടിസ്ഥാന മേഖലയും ലക്ഷ്യമാക്കിയുള്ള ആക്രമണം കനത്ത നാശമുണ്ടാക്കുകയാണ്. അതിനിടെ ചാലഞ്ചർ2 യുദ്ധ ടാങ്കറുകൾ ഉക്രെയ്നിന് നൽകാൻ ബ്രിട്ടൺ തീരുമാനിച്ചു. എന്നാൽ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകിയാൽ ആക്രമണം ശക്തമാക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.

ഡിനിപ്രോയിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് 12 പേർ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. പരുക്കേറ്റ 73 പേരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുക്രെയ്ന്‍ അറിയിച്ചു. പുതുവർഷത്തിലുണ്ടായ ഏറ്റവു ശക്തമായ ആക്രമണമാണ് ശനിയാഴ്ചത്തേത്. കെട്ടിടത്തിലുണ്ടായിരുന്ന ആറ് കുട്ടികളടക്കം 37 പേരെയും രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പോരാട്ടം ഓരോ ജീവനും വേണ്ടിയാണെന്ന് പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

യുക്രെയ്‌ന് പ്രതിരോധ സഹായങ്ങള്‍ നല്‍കുന്നത് റഷ്യന്‍ ആക്രമണം വര്‍ധിക്കാനും കൂടുതല്‍ പേരുടെ മരണത്തിനും കാരണമാകുമെന്ന് റഷ്യ പ്രതികരിച്ചു

ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രധാന ആയുധമായ ചാലഞ്ചര്‍ 2 വിഭാഗത്തിലെ ടാങ്കുകള്‍ യുക്രെയ്ന് നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കി സഹായിച്ചാല്‍ മാത്രമേ റഷ്യയുടെ ആക്രമണത്തെ തടയാന്‍ സാധിക്കുകയുളളൂ എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍‍സ്‌കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്‌ന് പ്രതിരോധ സഹായങ്ങള്‍ നല്‍കുന്നത് റഷ്യന്‍ ആക്രമണം വര്‍ധിക്കാനും കൂടുതല്‍ പേരുടെ മരണത്തിനും കാരണമാകുമെന്ന് ബ്രീട്ടീഷ് സഹായം എത്തുന്നത്. എന്നാൽ പുറത്ത് നിന്ന് സഹായെമെത്തിയാൽ ആക്രമണം കടുപ്പിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ഓർത്തഡോക്സ് പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പുതുവർഷാഘോഷം പൂർത്തിയായതിന് പിന്നാലെ ആക്രമണം കടുപ്പിക്കുകയാണ്.

logo
The Fourth
www.thefourthnews.in