ധനമന്ത്രി ഇഷാഖ് ദാര്‍
ധനമന്ത്രി ഇഷാഖ് ദാര്‍

സാമ്പത്തിക പ്രതിസന്ധി: ഐഎംഎഫ് വായ്പ ലഭിക്കാന്‍ ജനങ്ങള്‍ക്കുമേല്‍ കടുത്ത നികുതി ചുമത്തുമെന്ന് പാക് ധനകാര്യമന്ത്രി

ഐഎംഎഫ് പ്രതിനിധികളുമായി നടത്തിയ പത്ത് ദിവസത്തെ ചർച്ചയ്ക്ക് ശേഷമാണ് പ്രസ്താവന
Updated on
1 min read

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് മേല്‍ 17,000 രൂപയുടെ അധിക നികുതി ചുമത്തുമെന്ന് പാകിസ്താന്‍ ധനമന്ത്രി ഇഷാഖ് ദാര്‍. സമ്പദ്‌ വ്യവസ്ഥ തിരിച്ചു പിടിക്കാന്‍ 700 കോടി വായ്പ ആവശ്യപ്പെട്ട പാകിസ്താന് മുന്നില്‍ ഐഎംഎഫ് കര്‍ശന ഉപാധികള്‍ വച്ചതോടെയാണ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പാകിസ്താനും ഐഎംഎഫ് പ്രതിനിധികളും തമ്മില്‍ നടത്തിയ 10 ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് ധനമന്ത്രിയുടെ പ്രസ്താവന.

വായ്പ നല്‍കുന്നതിനുള്ള കര്‍ശന നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് ഐഎംഎഫ് പാകിസ്താന് മെമ്മോറാണ്ടം അയച്ചിരിക്കുകയാണ്. ധനസഹായം നല്‍കാനുള്ള നയപരിപാടികളും ഘട്ടങ്ങളും വ്യവസ്ഥകളുമാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎംഎഫ് മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പാകിസ്താന്‍ വ്യക്തമാക്കുന്നു . ഇതില്‍ അന്തിമ തീരുമാനമായിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥ തലത്തില്‍ കരാര്‍ ഒപ്പിടും. അതിന് ശേഷം അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡിന്റെ അംഗീകാരത്തിനായി കരാര്‍ കൈമാറും.

ധനമന്ത്രി ഇഷാഖ് ദാര്‍
ധനസഹായത്തിന് കര്‍ശന ഉപാധികളുമായി ഐഎംഎഫ്; പാകിസ്താന് മുന്നിലുള്ള പോംവഴി വന്‍ നികുതി വര്‍ധന

നികുതി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാകും. ഐഎംഎഫ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ലിറ്ററിന്റെ നിരക്ക് 20-30 രൂപ വരെ ഉയര്‍ത്തേണ്ടതായി വരും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, എണ്ണ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 17 ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in