സാമ്പത്തികശാസ്ത്ര നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്ഡിന്
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിന്. തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ സാധ്യതകളും ഉന്നമനവും ലക്ഷ്യമിട്ടുള്ള പഠനത്തിനും ഇടപെടലുകള്‍ക്കുമാണ് പുര്‌സകാരം. ആല്‍ഫ്രഡ് നോബലിന്റെ സ്മരണാര്‍ത്ഥം ധനതത്ത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് സ്വെറിഗ്‌സ് റിക്‌സ്ബാങ്ക് പുരസ്‌കാരം' എന്ന ഔദ്യോഗികനാമത്തിലറിയപ്പെടുന്ന, സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം.
നൂറ്റാണ്ടുകളായി സ്ത്രീകളുടെ വരുമാനത്തെയും തൊഴില്‍ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്രമായ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രകാരിയാണ് ഗോള്‍ഡിന്‍. തൊഴിലിടങ്ങളിലെ ലിംഗ വ്യത്യാസത്തിന്റെ പ്രധാന കാരണങ്ങളും കണക്കുകളും പഠനത്തില്‍ മുഖ്യവിഷയമായി.
ആഗോള തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നപോലെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ലഭിക്കുന്ന കൂലിയും വളരെ കുറവാണ്. യുഎസില്‍നിന്ന് 200 വര്‍ഷത്തിലേറെയുള്ള ഡേറ്റ ശേഖരിച്ച അവർ, കാലക്രമേണ വരുമാനത്തിലും തൊഴില്‍ നിരക്കിലുമുള്ള ലിംഗ വ്യത്യാസങ്ങള്‍ എങ്ങനെ, എന്തുകൊണ്ട് മാറിയന്നതടക്കം വിഷയങ്ങളില്‍ ഗവേഷണം നടത്തി.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാര്‍ഷിക സമൂഹത്തില്‍നിന്ന് വ്യാവസായിക സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തോടെ വിവാഹിതരായ സ്ത്രീകളുടെ പങ്കാളിത്തം തൊഴില്‍ മേഖലകളില്‍ കുറഞ്ഞു, എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സേവനമേഖലയുടെ വളര്‍ച്ചയോടെ അത് വര്‍ധിക്കാന്‍ തുടങ്ങി. വീടിനും കുടുംബത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച ഘടനാപരമായ മാറ്റവും ഇതിനു കാരണമായെന്ന് ഗോള്‍ഡിന്റെ പഠനത്തില്‍ വ്യക്താക്കുന്നു.
ഇരുപതാം നൂറ്റാണ്ടില്‍, സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം തുടര്‍ച്ചയായി വര്‍ധിച്ചു. കരിയര്‍ പ്ലാനിങ്ങിലെ പുതിയ അവസരങ്ങള്‍ സ്വായത്തമാക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് ഗോള്‍ഡിന്‍ തന്റെ പഠനങ്ങളിലൂടെ തെളിയിച്ചു.
സാമ്പത്തിക ശാസ്ത്രത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ബെന്‍ എസ് ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ് എച്ച് ഡിബ്വിഗ് എന്നിവര്‍ പങ്കിടുകയായിരുന്നു. ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയുമെന്ന വിഷയത്തിലെ ഗവേഷണങ്ങള്‍ക്കായിരുന്നു പുരസ്കാരം.
ഈ വർഷത്തെ നൊബൽ പുരസ്കാരപ്രഖ്യാപനം ഇന്നത്തോടെ പൂർണമായി. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയ്ക്കും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനുമായിരുന്നു. കോവിഡ്-19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കര ണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്കായിരുന്നു. പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് അംഗീകാരം.
മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവര്‍ക്കായിരുന്നു ഇത്തവണ രസതന്ത്രത്തിനുള്ള പുരസ്‌കാരം അര്‍ധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം.
നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസ്സെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാന്‍ തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞതായി പുരസ്‌കാരനിര്‍ണയ സമിതി വിലയിരുത്തി. ലോകത്തിലെ ഏറ്റവും മികച്ച സമകാലിക നാടകകൃത്തുക്കളില്‍ ഒരാളായാണ് യോന്‍ ഫൊസ്സെ കണക്കാക്കപ്പെടുന്നത്.
ഇറാന്‍ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം. ഇറാനിലെ സ്തീകളെ അടിച്ചമര്‍ത്തുന്നതിനെതിരായും എല്ലാവര്‍ക്കും മനുഷ്യാവകാശ വും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തെ വിലമതിച്ചാണ് പുരസ്‌കാരം.