കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട മൂന്നൂറ് പേരെ കാണാനില്ല

കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട മൂന്നൂറ് പേരെ കാണാനില്ല

മൂന്ന് കുടിയേറ്റ ബോട്ടുകളിലായി യാത്ര ചെയ്തവരെയാണ് കാണാതായത്
Updated on
1 min read

സെനഗലില്‍ നിന്ന് സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് കുടിയേറ്റ ബോട്ടുകളില്‍ യാത്ര ചെയ്ത മൂന്നൂറ് പേരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്ന് കുടിയേറ്റ ബോട്ടുകളിലായി യാത്ര ചെയ്തവരെയാണ് കാണാതായതെന്ന് മൈഗ്രന്റ് എയ്ഡ് ഗ്രൂപ്പ് വാക്കിംഗ് ബോര്‍ഡേഴ്സ് അറിയിച്ചു. സെനഗലില്‍ നിന്ന് സ്‌പെയിനിലേക്ക് സംഘം യാത്ര തിരിച്ചിട്ട് 15 ദിവസമായെന്നും വാക്കിംഗ് ബോര്‍ഡേഴ്സ് പറയുന്നു.

കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട മൂന്നൂറ് പേരെ കാണാനില്ല
ഗ്രീസില്‍ കുടിയേറ്റക്കാരുമായി മുങ്ങിയ കപ്പലില്‍ നൂറോളം കുട്ടികളുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവർ; തിരച്ചില്‍ തുടരുന്നു
കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട മൂന്നൂറ് പേരെ കാണാനില്ല
ഗ്രീസിലെ കപ്പൽ ദുരന്തം: രാജ്യാന്തര മനുഷ്യക്കടത്ത് ശൃംഖലയുടെ ഏജന്റുമാരായ 12 പേർ പാകിസ്താനിൽ പിടിയിൽ

രണ്ട് ബോട്ടുകളിലായി 120 ഓളം പേരാണ് യാത്ര ചെയ്തത്. ഇരുന്നോറോളം കുടിയേറ്റക്കാരുമായി ജൂണ്‍ 27 നാണ് സെനഗലില്‍ നിന്ന് മൂന്നാമത്തെ ബോട്ട് പുറപ്പെട്ടത്. യാത്രക്കാര്‍ പുറപ്പെട്ടതിന് ശേഷം അവരെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ക്ക് പറയുന്നത്. കാനറി ദ്വീപുകളിലൊന്നായ ടെനെറിഫില്‍ നിന്ന് ഏകദേശം 1,700 കിലോമീറ്റര്‍ (1,057 മൈല്‍) അകലെയുള്ള സെനഗലിന്റെ തെക്ക് ഭാഗത്തുള്ള കഫൗണ്ടൈനില്‍ നിന്നാണ് മൂന്ന് ബോട്ടുകളും പുറപ്പെട്ടത്.

കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട മൂന്നൂറ് പേരെ കാണാനില്ല
നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 103 മരണം; അപകടത്തിൽപ്പെട്ടത് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവർ

സ്‌പെയിനിലേക്ക് പോകാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് പശ്ചിമാഫ്രിക്കയുടെ തീരത്തുള്ള കാനറി ദ്വീപുകള്‍. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് സ്പാനിഷ് മെയിന്‍ലാന്റിലേക്ക് പോകാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കുടിയേറ്റത്തിനുള്ള ശ്രമം കൂടുതലായും നടക്കാറുള്ളത് വേനല്‍ക്കാലത്താണ്. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ അറ്റ്‌ലാന്റിക് മൈഗ്രേഷന്‍ റൂട്ട് സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് സാധാരണയായി ഉപയോഗിക്കുന്നത്. 2022ല്‍ കാനറി ദ്വീപുകളില്‍ എത്താനുള്ള ശ്രമത്തിനിടെ 22 കുട്ടികളടക്കം 559 പേര്‍ മരിച്ചെന്നാണ് യുഎന്നിന്റെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍ പറയുന്നത്.

ബോട്ട് മാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന നിരവധി പേരുടെ ജീവനുകളാണ് അടുത്തിടെ നടുക്കടലില്‍ ഇല്ലാതായത്. കഴിഞ്ഞ മാസമാണ് തെക്കന്‍ ഗ്രീസില്‍ കുടിയേറ്റക്കാരുമായി മറിഞ്ഞ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മുന്നൂറിലേറെ പേരെ കാണാതായത്. 750 പേര്‍ വരെ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി കൊള്ളാവുന്നതിലും ആള്‍ക്കാരെ കുത്തി നിറച്ച് നടത്തുന്ന യാത്രകളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.

logo
The Fourth
www.thefourthnews.in