അക്രമി
അക്രമി

തായ്‌ലൻഡിൽ വെടിവെയ്പ്; 22 കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു

ആക്രമണം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Updated on
1 min read

തായ്‌ലൻഡിൽ കുട്ടികൾക്കായുള്ള ഡേ കെയർ സെന്ററിൽ നടന്ന വെടിവെയ്പിൽ 22 കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു. കുട്ടികളുടെ ഡേ കെയർ സെന്ററിലെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. മുൻ പോലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്നാണ് വിവരം .

തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലാണ് കൂട്ടക്കൊല നടന്നത്. 34 കാരനായ മുൻ പോലീസുകരാനാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഇയാളുടെ ഭാര്യയും കുഞ്ഞും ഉൾപ്പെടുമെന്ന് തായ് പോലീസ് വ്യക്തമാക്കി. ആക്രണം നടത്തിയതിന് ശേഷം അക്രമി സ്വയംവെടിയുതിർത്ത് ജീവനൊടുക്കിയതായും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തായ്ലൻഡിൽ തോക്ക് കൈവശം വെയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അനധികൃത തോക്കുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. എന്നാൽ രാജ്യത്ത് കൂട്ട വെടിവയ്പ്പുകൾ അപൂർവ സംഭവമാണ്. 2020ൽ ആണ് അവസാനമായി കൂട്ട വെടിവെയ്പ്പ് നടന്നത്. വസ്തു ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ അന്ന് 29 പേരെ ഒരു സൈനികൻ വെടിവച്ച് കൊല്ലുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in