തായ്‌ലന്‍ഡിലുണ്ടായ വെടിവയ്പില്‍ നാല് മരണം. ദക്ഷിണ തായ്‌ലന്‍ഡിലെ സൂറത്ത് താനി പ്രവിശ്യയിലെ ഖിര്‍രാത് നിക്കോം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിക്കായിരുന്നു ആക്രമണം. ഗ്രാമത്തലവന്റെ വീടിന് സമീപമാണ് ആക്രണം ഉണ്ടായതെന്നും നാല് പേര്‍ കൊല്ലപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം അക്രമിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഏറ്റവുമധികം ആളുകള്‍ തോക്ക് കൈവശം വയ്ക്കുന്ന രാജ്യമാണ് തായ്‌ലന്‍ഡ്. തോക്കുപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രക്തരൂഷിതമായ നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ പോലീസുകാരന്‍ നടത്തിയ വെടിവയ്പില്‍ 24 കുട്ടികളടക്കം 35 പേര്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ സംഭവമാണ്.