14 വര്‍ഷം ലൈംഗിക തടവില്‍; സ്ത്രീയെ മോചിപ്പിച്ച് റഷ്യന്‍ പോലീസ്

14 വര്‍ഷം ലൈംഗിക തടവില്‍; സ്ത്രീയെ മോചിപ്പിച്ച് റഷ്യന്‍ പോലീസ്

51 വയസുകാരനായ ചെസ്‌കിഡോവ് 2011ല്‍ ഇതേ വീട്ടില്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്
Updated on
1 min read

റഷ്യയില്‍ കഴിഞ്ഞ 14 വര്‍ഷമായി ലൈംഗിക അടിമയാക്കി തടവില്‍ പാർപ്പിച്ചിരുന്ന യുവതിയെ മോചിപ്പിച്ചു. സ്വന്തം വീട്ടില്‍ യുവതിയെ ലൈംഗിക തടവില്‍ വച്ച് ക്രൂരമായി ഉപദ്രവിച്ച കുറ്റത്തിന് 51കാരനായ വ്‌ളാഡിമര്‍ ചെസ്‌കിഡോവിനെ പോലീസ് പിടികൂടി. ഇപ്പോള്‍ 33 വയസുള്ള സ്ത്രീ 2009 മുതല്‍ ഇയാളുടെ വീട്ടില്‍ ബന്ദിയായി കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചെസ്‌കിഡോവ്, 2011ല്‍ ഇതേ വീട്ടില്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

എക്കറ്ററീന എന്ന യുവതി രക്ഷപ്പെട്ട് പോലീസില്‍ അഭയം പ്രാപിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. അക്രമി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കത്തി മുനയില്‍ നിര്‍ത്തിയാണ് വീട്ടുജോലികളെല്ലാം ചെയ്യിപ്പിച്ചിരുന്നത്. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

14 വര്‍ഷം ലൈംഗിക തടവില്‍; സ്ത്രീയെ മോചിപ്പിച്ച് റഷ്യന്‍ പോലീസ്
ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

2009ല്‍ എക്കറ്ററീനയ്ക്ക് 19 വയസ് പ്രായം വരുമ്പോഴാണ് ചെസ്‌കിഡോവിനെ കണ്ടുമുട്ടുന്നത്. താന്‍ താമസിക്കുന്ന വീട്ടിലേക്ക് മദ്യം കഴിക്കാനായി ചെസ്‌കിഡോവ് എക്കറ്ററീനയെ ക്ഷണിച്ച് വരുത്തുകയായിരുന്നു. അന്ന് മുതല്‍ അവളെ അവിടെ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു ചെസ്‌കിഡോവ്.

സ്മോളിനോ ഗ്രാമത്തിലെ ചെസ്‌കിഡോവിന്റെ ഒറ്റനില വീട്ടില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും റഷ്യന്‍ ഇന്‍വസ്റ്റിഗേഷന്‍ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ചെസ്‌കിഡോവ് മറ്റൊരു വനിതയെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും 2011-ല്‍ വഴക്കിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നും എകറ്റെറിന പോലീസിനോട് പറഞ്ഞു. അയാള്‍ സ്ത്രീയെ പലതവണ കുത്തി. നെയില്‍ പുള്ളര്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

14 വര്‍ഷം ലൈംഗിക തടവില്‍; സ്ത്രീയെ മോചിപ്പിച്ച് റഷ്യന്‍ പോലീസ്
ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് നികുതി: ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെസ്‌കിഡോവ് ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.

logo
The Fourth
www.thefourthnews.in