എണ്ണത്തിൽ മൂന്നാം സ്ഥാനം, പാകിസ്താനിൽ കഴുതകൾ പെരുകുന്നു; നേട്ടം ചൈനയ്ക്കോ?

എണ്ണത്തിൽ മൂന്നാം സ്ഥാനം, പാകിസ്താനിൽ കഴുതകൾ പെരുകുന്നു; നേട്ടം ചൈനയ്ക്കോ?

കഴുതകളുടെ ആകെയുള്ള എണ്ണത്തില്‍ പാകിസ്താൻ മൂന്നാമത് നില്‍ക്കുമ്പോള്‍ ചെെനയാണ് ഒന്നാം സ്ഥാനത്ത്.
Updated on
1 min read

സാമ്പത്തികമായും രാഷ്ട്രീയമായും എന്തിന് ഭക്ഷ്യധാന്യ ഉത്പാദനത്തിൽ പോലും പിന്നാക്കം പോകുമ്പോഴും കഴിഞ്ഞ മൂന്ന് വർഷമായി പാകിസ്താനിൽ കഴുതകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 2022-23 ലെ പാകിസ്താൻ സാമ്പത്തിക സർവേ പ്രകാരം രാജ്യത്തെ കഴുതകളുടെ എണ്ണം മുൻ വർഷത്തെ 5.7 ദശലക്ഷത്തിൽ നിന്ന് 5.8 ദശലക്ഷമായി ഉയർന്നു. കഴുതകളുടെ ആകെയുള്ള എണ്ണത്തില്‍ പാകിസ്താൻ മൂന്നാമത് നില്‍ക്കുമ്പോള്‍ ചെെനയാണ് ഒന്നാം സ്ഥാനത്ത്. 

എണ്ണത്തിൽ മൂന്നാം സ്ഥാനം, പാകിസ്താനിൽ കഴുതകൾ പെരുകുന്നു; നേട്ടം ചൈനയ്ക്കോ?
പണപ്പെരുപ്പത്തില്‍ ശ്രീലങ്കയെ മറികടന്ന് പാകിസ്താന്‍; ഭക്ഷ്യ, പാചകവാതക ക്ഷാമം രൂക്ഷം

ആവശ്യക്കാർ ഏറെയുള്ളതിനാൽ കഴുതകളെ ഇറക്കുമതി ചെയ്യാൻ നേരത്തെ ചൈന പാക്കിസ്താനെ സമീപിച്ചിരുന്നു

2019-2020ൽ രാജ്യത്ത് 5.5 ദശലക്ഷം കഴുതകളുണ്ടായിരുന്നതെങ്കിൽ, 2020-2021ൽ അത് 5.6 ദശലക്ഷമായി വർധിച്ചു. ആവശ്യക്കാർ ഏറെയുള്ളതിനാൽ കഴുതകളെ ഇറക്കുമതി ചെയ്യാൻ നേരത്തെ ചൈന പാക്കിസ്താനെ സമീപിച്ചിരുന്നു. പ്രാദേശിക ഡിമാൻഡ് വർധിക്കുകയും രാജ്യത്ത് ഉത്പാദനം കുറയുകയും ചെയ്ത സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന ശ്രമിക്കുന്നതായി 2022 ൽ ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു.

പരമ്പരാഗത ചൈനീസ് മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന ജെലാറ്റിൻ, കഴുതകളുടെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്

ചൈനയ്ക്ക് എന്ത് നേട്ടം ?

പരമ്പരാഗത ചൈനീസ് മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന ജെലാറ്റിൻ, കഴുതകളുടെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. ജെലാറ്റിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. ജെലാറ്റിൻ വേർതിരിക്കുന്നതിനായി കഴുതകളെ അറുത്ത് തൊലി തിളപ്പിച്ച് എടുക്കും. കഴുതയുടെ മാംസം, പാൽ എന്നിവയ്ക്കും ചൈനയിൽ വൻ ഡിമാൻഡ് ആണ്.

എണ്ണത്തിൽ മൂന്നാം സ്ഥാനം, പാകിസ്താനിൽ കഴുതകൾ പെരുകുന്നു; നേട്ടം ചൈനയ്ക്കോ?
ഐഎംഎഫ് സഹായം പുനരാരംഭിച്ചില്ലെങ്കില്‍ പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്ന്നുപോകും: റിപ്പോര്‍ട്ട്

കഴുതകളോടുള്ള ചൈനക്കാരുടെ പ്രിയം തങ്ങൾക്ക് വിദേശനാണ്യം നേടിത്തരാനുള്ള വഴിയായിട്ടാണ് പാകിസ്താനികൾ കണക്കാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി കഴുതകളെ കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ച് പാകിസ്താൻ സർക്കാർ പഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയിൽ 3,000 ഏക്കറിലധികം ഫാം സ്ഥാപിച്ചിരുന്നു. അമേരിക്കയില്‍ നിന്നടക്കമുള്ള മുന്തിയ ഇനത്തില്‍പ്പെട്ട കഴുതകളെയും സര്‍ക്കാര്‍ ഉടമസ്ഥയിലുളള ഫാമില്‍ വളര്‍ത്തി. കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ കോടികളുടെ വില്‍പനയാണ് പാക്കിസ്താൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in