യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ

യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ

യുക്രെയ്ന്റെ മുപ്പതിനായിരത്തിലേറെ സൈനികര്‍ക്ക് നാറ്റോയുടെ നേതൃത്വത്തില്‍ യുദ്ധ പരിശീലനം നല്‍കി
Updated on
2 min read

യുക്രെയ്‌നില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുന്നു. യുക്രെയ്ന്‍ പ്രത്യാക്രമണം ശക്തിപ്പെടുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ റഷ്യന്‍ മിസൈലാക്രമണം. തലസ്ഥാനനഗരമായ കീവുള്‍പ്പെടെയുള്ള മേഖലകളില്‍ 20ലേറെ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചതായാണ് പുറത്തുവരുന്ന വിവരം. പോള്‍വാള്‍ട്ട, നിപ്രോ, ഉമാന്‍, ക്രെമന്‍ചുക്ക് നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായതായി യുക്രെയ്ന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പത്ത് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌ന് വാഗ്ദാനം ചെയ്ത യുദ്ധ വാഹനങ്ങളുടെ 98 ശതമാനവും നാറ്റോ രാജ്യങ്ങൾ നൽകിയതായി നാറ്റോ മേധാവി ജൻസ് സ്റ്റോൾട്ടൻബർഗ് വ്യക്തമാക്കി. റഷ്യൻ സൈന്യത്തിൽ നിന്ന് വിവിധ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതായി 1,550 യുദ്ധ സജ്ജമായ വാഹനങ്ങളും 230 ടാങ്കറുകളും ഇതുവരെ യുക്രെയ്ന് നല്‍കി. പ്രത്യാക്രമണത്തിന് കീവിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നാറ്റോയുടെ നീക്കമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.

യുക്രെയ്ന്റെ മുപ്പതിനായിരത്തിലേറെ സൈനികര്‍ക്ക് ഇതുവരെ നാറ്റോയുടെ നേതൃത്വത്തില്‍ യുദ്ധ പരിശീലനം നല്‍കി. ഇവരെ യുദ്ധത്തിന് സജ്ജമാക്കിയത് അധിനിവേശ മേഖലകൾ തിരിച്ചു പിടിക്കാൻ യുക്രെയ്‌ന് കൂടുതൽ ഊര്‍ജമാകുമെന്ന് നാറ്റോ വിലയിരുത്തുന്നു.

സഖ്യകക്ഷികളെല്ലാം യുക്രെയ്ന് പടക്കോപ്പുകളും, യുദ്ധസാമഗ്രികളും അയച്ചുകഴഞ്ഞു. ഒപ്പം സ്വീഡൻ, ഓസ്ട്രേലിയ തുടങ്ങിയ നാറ്റോ പങ്കാളിത്ത രാജ്യങ്ങളും യുദ്ധ വാഹനങ്ങൾ സംഭാവന ചെയ്തു. പോളണ്ടും ചെക് റിപ്പബ്ലിക്കും നല്‍കിയത് സോവിയറ്റ് നിർമ്മിത മിഗ്-29 വിമാനങ്ങളാണ്. ആന്റി എയർക്രാഫ്റ്റ് സംവിധാനങ്ങളും പീരങ്കികളും റഷ്യയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ നാറ്റോ അംഗരാജ്യങ്ങൾ യുക്രെയ്ന് നല്‍കിക്കഴിഞ്ഞു.

യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ
'റഷ്യ-യുക്രെയ്ന്‍ യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാം'; അവകാശവാദവുമായി ട്രംപ്

നാറ്റോ സൈനിക പിന്തുണയുണ്ടെങ്കിലും ഒരിക്കലും റഷ്യന്‍ നീക്കങ്ങളെ വിലകുറച്ച് കാണരുതെന്ന് നാറ്റോ മേധാവി മുന്നറിയിപ്പ് നല്‍കുന്നു. കൂടുതൽ കരസേനയെ അണിനിരത്താൻ കഴിവുള്ള മോസ്‌കോയുടെ കരുത്തിനെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ''ചിലപ്പോൾ ഈ യുദ്ധം ചർച്ചകളിൽ അവസാനിച്ചേക്കാം. എന്നാൽ ചർച്ചകൾ എങ്ങനെ വേണമെന്നും എന്തൊക്കെയാണ് വ്യവസ്ഥകൾ എന്നും തീരുമാനിക്കേണ്ടത് യുക്രെയ്നാണ്. യുദ്ധത്തിൽ ഒരിക്കലും റഷ്യ വിജയിക്കില്ലെന്ന് പ്രസിഡന്റ് പുടിനെ തോന്നിപ്പിക്കുന്ന തരത്തിലുള്ള സൈനിക ശക്തി യുക്രെയ്‌ന് ആവശ്യമാണ്'' - സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ
റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം; ഭാവിയെന്തന്നറിയാതെ യുക്രെയ്‌ൻ ജനത

റഷ്യൻ സൈനികരെ തുരത്തുന്നതിനായി ആധുനിക യുദ്ധവിമാനങ്ങളും ദീർഘദൂര മിസൈലുകളും അയയ്ക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെൻസ്കി പാശ്ചാത്യ സഖ്യകക്ഷികളോട് കഴിഞ്ഞദിവസം അഭ്യർത്ഥിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നാറ്റോ മേധാവിയുടെ വിശദീകരണം. യുക്രെയ്ൻ കൂടുതലായി ആവശ്യപ്പെട്ട പ്രതിരോധ സംവിധാനങ്ങളും യുദ്ധോപകരണ സംവിധാനങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുന്നതിനായി കഴിഞ്ഞയാഴ്ച നാറ്റോ അംഗങ്ങളുടെ പ്രതിനിധികൾ ജർമ്മനിയിലെ റാംസ്റ്റീനിൽ ഒത്തുകൂടിയിരുന്നു. ജൂലൈയില്‍ ലിത്വാനിയയില്‍ ചേരുന്ന നാറ്റോ യോഗത്തിലാകും ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുക്രെയ്ന് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറാക്കുക.

യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ
റഷ്യ-യുക്രെയ്ൻ പ്രതിസന്ധി: സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് ഷീ ജിൻ പിങ്

റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ സെലന്‍സ്കിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു ഇത്. ചൈനീസ് പ്രസിഡന്റുമായി ദീർഘവും അർത്ഥവത്തായതുമായ സംഭാഷണം നടത്തിയെന്ന് സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചിരുന്നു.

logo
The Fourth
www.thefourthnews.in