പലസ്തീനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, 2 മരണം; തിരിച്ചടിയായി റോക്കറ്റ് ആക്രണം

പലസ്തീനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, 2 മരണം; തിരിച്ചടിയായി റോക്കറ്റ് ആക്രണം

റോക്കറ്റ് ലോഞ്ചർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇസ്ലാമിക് ജിഹാദ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി
Updated on
1 min read

ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പലസ്തീൻകാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇവരുടെ വിശദംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസ മുനമ്പിൽ മൂന്ന് ഇസ്ലാമിക് ജിഹാദ് നേതാക്കളടക്കം 15 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.

എന്നാൽ ഖാൻ യൂനിസ് പ്രദേശത്തായി മറഞ്ഞിരിക്കുന്ന റോക്കറ്റ് ലോഞ്ചർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇസ്ലാമിക് ജിഹാദ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. തിരിച്ചടിയായി ഗാസ മുനമ്പിൽനിന്ന് ഇസ്രയേലിലക്ക് 60 റോക്കറ്റുകൾ തൊടുത്തു.

പലസ്തീനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, 2 മരണം; തിരിച്ചടിയായി റോക്കറ്റ് ആക്രണം
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ആദ്യ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ നഗരത്തിലും വടക്കൻ പട്ടണമായ ബെയ്ത് ലാഹിയയിലും ആക്രമണം നടന്നതായാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വടക്കൻ ബെയ്ത് ഹനൂൻ പ്രദേശത്ത് നടന്ന ഒരു സമരത്തിൽ 50 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു.

പലസ്തീനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, 2 മരണം; തിരിച്ചടിയായി റോക്കറ്റ് ആക്രണം
മൂന്ന് മാസത്തെ നിരാഹാരം; ഒടുവിന്‍ പലസ്തീന്‍ പൗരന്‍ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങി

ഗാസയുടെ ചുറ്റളവിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിട്ടുള്ള സ്‌ഡെറോട്ട് പട്ടണത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ഒരു റോക്കറ്റ് പതിച്ചതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു ആക്രമണത്തിൽ തെക്കൻ ഗാസയോട് ചേർന്നുകിടക്കുന്ന നിരീമിലെ കിബ്ബട്ട്‌സിലെ കിന്റർഗാർഡന്റെ മേൽക്കൂരയിൽ പതിച്ചെങ്കിലും ആർക്കും പരുക്കില്ല.

87 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ പലസ്തീന്‍ പൗരൻ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് പലസ്തീൻ-ഇസ്രയേൽ സംഘർഷം വീണ്ടും കനത്തത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്നും ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ പൗരനായ ഖാദര്‍ അദ്‌നാനെ ഇസ്രയേല്‍ സര്‍ക്കാര്‍ ജയിലിലടച്ചത്. വിചാരണ പോലുമില്ലാതെ അനിശ്ചിതമായി തടവിലിട്ടതിനെതിരെയാണ് ഖാദർ അദ്നാൻ പ്രതിഷേധിച്ചത്.

logo
The Fourth
www.thefourthnews.in