18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം

18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം

ആമസോണ്‍ സ്‌റ്റോറുകള്‍, പീപ്പിള്‍, എക്‌സ്പീരിയന്‍സ്, ടെക്‌നോളജി സംഘങ്ങളിലെ ജീവനക്കാരെയാകും കൂടുതലായി പിരിച്ചുവിടുകയെന്ന് സൂചന
Updated on
1 min read

ഇ- കൊമേഴ്‌സ് ഭീമന്മാരായ ആമസോണില്‍ കൂട്ടിപ്പിരിച്ചുവിടല്‍ സ്ഥിരീകരിച്ച് സിഇഒ ആന്‍ഡി ജസി. 18,000 പേരെ ഉടന്‍ തന്നെ കമ്പനി പിരിച്ചുവിടും. ചെലവ് ചുരുക്കലിന്‌റെ ഭാഗമായാണ് നീക്കം. പിരിഞ്ഞുപോകേണ്ടവര്‍ക്ക് ജനുവരി 18 മുതല്‍ അറിയിപ്പ് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. മൂന്ന് ലക്ഷത്തിലധികം വരുന്ന കോര്‍പ്പറേറ്റ് വിഭാഗം ജീവനക്കാരുടെ ആറ് ശതമാനത്തിനാകും ആദ്യഘട്ടത്തില്‍ ജോലി നഷ്ടമാകുക.

18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം
പിരിച്ചുവിടൽ അവസാനിക്കില്ല; മുന്നറിയിപ്പുമായി ആമസോൺ മേധാവി

നവംബറില്‍ ആമസോണ്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്രപേരെ പറഞ്ഞുവിടുമെന്ന കണക്കുകള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. പിരിഞ്ഞുപോകുന്നവര്‍ക്ക് ആനുകൂല്യവും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കും. മറ്റ് ജോലികള്‍ക്ക് പ്ലെയ്‌സ്‌മെന്‌റ് ഉറപ്പാക്കാന്‍ ജീവനക്കാരെ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഏതൊക്കെ രാജ്യങ്ങളിലുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുകയെന്നത് കമ്പനി പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ സ്‌റ്റോറുകള്‍, പീപ്പിള്‍, എക്‌സ്പീരിയന്‍സ്, ടെക്‌നോളജി സംഘങ്ങളിലെ ജീവനക്കാരെയാകും കൂടുതലായി പിരിച്ചുവിടുകയെന്നാണ് സൂചന.

നിയമനങ്ങള്‍ മരവിപ്പിക്കാന്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. അനിശ്ചിതത്വം നിറഞ്ഞ സമ്പദ് വ്യവസ്ഥയെ നേരിട്ട് മുന്നോട്ട് പോകുമെന്നും ആമസോണ്‍ സിഇഒ വ്യക്തമാക്കി.

18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം
ട്വിറ്റര്‍, മെറ്റ ഇപ്പോള്‍ ആമസോണ്‍; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ടെക്ക് ഭീമന്‍മാര്‍ക്ക് സംഭവിച്ചത് എന്ത്?

മാസങ്ങള്‍ നീണ്ട അവലോകനത്തിനും പഠനത്തിനും ശേഷം ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാരോട് മറ്റ് അവസരങ്ങള്‍ തേടാന്‍ നേരത്തെ ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു . 2022ല്‍ ആമസോണിന്റെ ഓഹരിമൂല്യം 40 ശതമാനത്തോളം ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കമ്പനിയുടെ റോബര്‍ട്ട് ഹോം ഡെലിവറി സംരംഭമായ ആമസോണ്‍ സ്‌കൗട്ടിലെ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ആമസോണ്‍ കെയര്‍ ടെലി-ഹെല്‍ത്ത് ആന്‍ഡ് നഴ്സിംഗ് സേവനവും ദീര്‍ഘകാല ഓണ്‍ലൈന്‍ ഫാബ്രിക് റീട്ടെയിലറായ Fabric.com ഉം ഇതോടൊപ്പം അടച്ചുപൂട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in