അമേരിക്കയിൽ തൊഴിലില്ലായ്മ വർധിക്കുന്നു; കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ കൂടിയ നിരക്കിൽ

അമേരിക്കയിൽ തൊഴിലില്ലായ്മ വർധിക്കുന്നു; കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ കൂടിയ നിരക്കിൽ

2,35,000പേർക്കാണ് കഴിഞ്ഞ ഒരാഴ്ച മാത്രം ആനുകൂല്യങ്ങൾ കൊടുത്തത്
Published on

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്കയുടെ തൊഴിൽ വകുപ്പാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ഓഹിയോ, കാലിഫോർണിയ എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

തൊഴിലിടങ്ങളിൽ നിന്നുമുള്ള പിരിച്ചുവിടലുകളാണ് കൂടുതലും തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്. ജൂൺ ആദ്യവാരം റിപ്പോർട് ചെയ്ത കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 28,000 ത്തിൽ നിന്ന് 2,61,000 ലേക്കാണ് തൊഴിൽരഹിതരുടെ എണ്ണം കുതിച്ചുയർന്നത്.

2021 ഒക്ടോബറിന് ശേഷമുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. 2,35,000പേർക്കാണ് കഴിഞ്ഞ ഒരാഴ്ച മാത്രം ആനുകൂല്യങ്ങൾ കൊടുത്തത്.തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 3.4 ശതമാനത്തിൽ നിന്ന് ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.7 ശതമാനമായി വർധിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സപ്ലൈ മാനേജ്മെന്റ് (ഐഎസ്എം ) റിപ്പോർട്ടിൽ തൊഴിലില്ലായ്മ വർധിക്കുന്നതായാണ് പറയുന്നത്.

വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ മാത്രമാണ് തൊഴിൽ വളർച്ചയെ നിലനിർത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നത്.

ബിസിനസ് മേഖലയിലും തൊഴിലില്ലായ്മ വർധിക്കുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ ധാരാളം ആളുകൾ ജോലിയിൽ നിന്ന് പിരിഞ്ഞു പോയതായാണ് റിപ്പോർട്ട് . വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ മാത്രമാണ് തൊഴിൽ വളർച്ചയെ നിലനിർത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നത്.

തൊഴിലില്ലാ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളുടെ എണ്ണം വർധിക്കുന്നത് ഒരു നല്ല പ്രവണതയല്ല. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അളവുകോലാണ്.

logo
The Fourth
www.thefourthnews.in