വിമാന എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ട്‌
ജീവനക്കാരൻ മരിച്ചു;  സംഭവം ടെക്‌സസില്‍

വിമാന എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ട്‌ ജീവനക്കാരൻ മരിച്ചു; സംഭവം ടെക്‌സസില്‍

വിമാനം മുന്നോട്ട് നീങ്ങുന്ന സമയത്ത് ജീവനക്കാരൻ എൻജിനുള്ളിൽ അകപ്പെടുകയായിരുന്നു
Updated on
1 min read

അമേരിക്കയിലെ ടെക്‌സസിലെ സാൻ അന്റോണിയോ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനത്തിന്റെ എൻജിനുള്ളിൽ അകപ്പെട്ട ജീവനക്കാരന് ദാരുണാന്ത്യം. 23 ന് വെള്ളിയാഴ്ച രാത്രിയാണ് അപകടം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

ഡെൽറ്റ ഫ്ലൈറ്റ് 1111 എന്ന വിമാനം ലോസ് ഏഞ്ചൽസിൽ നിന്ന് സാൻ അന്റോണിയോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. വിമാനം മുന്നോട്ട് നീങ്ങുന്ന സമയത്ത് ജീവനക്കാരൻ എൻജിനുള്ളിൽ അകപ്പെടുകയായിരുന്നു. എയർ പോർട്ട് ഗ്രൗണ്ട് മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റെ പേര് വിവരങ്ങൾ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി ) പുറത്തുവിട്ടിട്ടില്ല.

വിമാന എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ട്‌
ജീവനക്കാരൻ മരിച്ചു;  സംഭവം ടെക്‌സസില്‍
പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?

കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും അറ്റ്ലാന്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർലൈൻ കമ്പനിയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണെന്നും (എൻടിഎസ്ബി) വ്യക്തമാക്കി.

'എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ്' എന്ന തൊഴിൽ മേഖലയിൽ നിരവധി എയർ ലൈനുകൾക്ക് കരാർ നൽകുന്ന യൂണിഫി എന്ന കമ്പനിയാണ് ജീവനക്കാരനെ ജോലിയിൽ പ്രവേശിപ്പിച്ചത്.

വ്യോമയാന കുടുംബത്തിലെ ഒരു അംഗത്തിന്റെ നഷ്ടം ഹൃദയഭേദകമെന്നാണ് ഡെൽറ്റ എയർലൈൻസ് പ്രതികരിച്ചത്. ഈ നിമിഷത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും കമ്പനി പറഞ്ഞു.

logo
The Fourth
www.thefourthnews.in