ലണ്ടനിൽ രാജവാഴ്ച വിരുദ്ധ സംഘത്തിന്റെ പ്രതിഷേധം; 
റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിന്റെ തലവനടക്കം കസ്റ്റഡിയിൽ

ലണ്ടനിൽ രാജവാഴ്ച വിരുദ്ധ സംഘത്തിന്റെ പ്രതിഷേധം; റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിന്റെ തലവനടക്കം കസ്റ്റഡിയിൽ

ചാൾസ് മൂന്നാമന് പകരം രാഷ്ട്രത്തലവനായി പ്രസിഡന്റിനെ പോലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി വരണമെന്നാണ് റിപ്പബ്ലിക്കുകൾ പ്രധാനമായും വാദിക്കുന്നത്
Updated on
2 min read

ലണ്ടൻ രാജാവായുള്ള ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് മുന്നോടിയായി യുകെയിലെ പ്രമുഖ റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിന്റെ തലവനും രാജവാഴ്ച വിരുദ്ധ പ്രതിഷേധത്തിന്റെ മറ്റ് സംഘാടകരും അറസ്റ്റിലായി. രാജാവിന് പകരം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ രാഷ്ട്രത്തലവണക്കണമെന്ന് വാദിക്കുന്ന റിപ്പബ്ലിക്ക് ഗ്രൂപ്പ് തലവൻ ഗ്രഹാം സ്മിത്ത് ഉൾപ്പെടെയുള്ളവരെയാണ് മധ്യ ലണ്ടനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാർക്ക് വേണ്ടിയുള്ള പ്ലക്കാർഡുകളും പാനീയങ്ങളും ശേഖരിച്ച് കൊണ്ടിരിക്കെയായിരുന്നു അറസ്റ്റ്. ആറോളം പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സമാധാന ലംഘനത്തിനും പൊതുസ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയതിനും "നിരവധി" അറസ്റ്റുകൾ നടന്നിട്ടുണ്ടെന്ന് സ്കോട്ലൻഡ് യാർഡ് പറഞ്ഞു. പ്രതിഷേധത്തിനിടെ പോലീസുകാർ പെട്ടെന്ന് പിടിച്ചുമാറ്റാതിരിക്കാൻ തെരുവിലെ ബെഞ്ചുകളിലും മറ്റും സ്വയം പൂട്ടുകൾ കൊണ്ട് ബന്ധിപ്പിക്കാനുള്ള നീക്കമായിരുന്നു സംഘത്തിനുണ്ടായിരുന്നത്. ഇതിനാവശ്യമായ പൂട്ടുകൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. എന്നാൽ ആരോപണം റിപ്പബ്ലിക്ക് നിരസിച്ചു.

'എന്റെ രാജാവല്ല' എന്നെഴുതിയ പ്ലക്കാർഡുകളും ടി ഷർട്ടും ധരിച്ച് വിയോജിപ്പ് രേഖപ്പെടുത്താനായിരുന്നു നീക്കം.

കിരീടധാരണ ചടങ്ങിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടികളായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. 'എന്റെ രാജാവല്ല' എന്നെഴുതിയ പ്ലക്കാർഡുകളും ടി ഷർട്ടും ധരിച്ച് വിയോജിപ്പ് രേഖപ്പെടുത്താനായിരുന്നു നീക്കം.''കാൾട്ടൺ ഹൗസ് ടെറസ് പ്രദേശത്ത് ഞങ്ങൾ നിരവധി പേരെ അറസ്റ്റ് ചെയ്തു. സമാധാന ലംഘനം നടത്തിയെന്നാരോപിച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചെ സെന്റ് മാർട്ടിൻസ് ലെയ്നിൽ നാലുപേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിരുന്നു. പൊതുശല്യം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന സംശയത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വെല്ലിംഗ്ടൺ ആർച്ച് മേഖലയിൽ മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്''- പോലീസ് പറഞ്ഞു.

1983ൽ രൂപംകൊണ്ട സംഘടനയാണ് റിപ്പബ്ലിക്ക്. 2006 മുതലാണ് രാജവാഴ്ച അവസാനിപ്പിക്കണമെന്ന പ്രചാരണം സംഘം ശക്തമാക്കുന്നത്. ചാൾസ് മൂന്നാമന് പകരം രാഷ്ട്രത്തലവനായി പ്രസിഡന്റിനെ പോലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി വരണമെന്നാണ് റിപ്പബ്ലിക്കുകൾ പ്രധാനമായും വാദിക്കുന്നത്. 2005ൽ കാമിലയുമായുള്ള ചാൾസിന്റെ വിവാഹ സമയത്താണ് റിപ്പബ്ലിക് ജനശ്രദ്ധ നേടുന്നത്. 2010ന്റെ തുടക്കകാലത്തോടെ ഇവർക്ക് പിന്തുണയേറി.

ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിരുന്ന ഗ്രഹാം സ്മിത്ത്, 2005 മുതൽ റിപ്പബ്ലിക്കിന്റെ നേതാവാണ്. കിരീടധാരണ ചടങ്ങുകളും പരേഡുമെല്ലാം അർത്ഥശൂന്യമാണെന്ന് ഏതാനും ആഴ്ചകൾ മുൻപ് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ സ്മിത്ത് അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ ചാൾസിന് ഘോഷയാത്ര നടത്താനും കിരീടമണിയാനും വേണ്ടി 25 കോടി പൗണ്ട് ചെലവിടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. റിപ്പബ്ലിക്കിന്റെ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായിരിക്കും കാണാൻ പോകുന്നതെന്നും സ്മിത്ത് ടൈംസിനോട് പറഞ്ഞിരുന്നു.

ലണ്ടനിൽ രാജവാഴ്ച വിരുദ്ധ സംഘത്തിന്റെ പ്രതിഷേധം; 
റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിന്റെ തലവനടക്കം കസ്റ്റഡിയിൽ
ബ്രിട്ടനിലെ കിരീടധാരണ ചടങ്ങ്: പൊടിപൊടിക്കുന്നത് കോടികൾ, പങ്കെടുക്കുന്നവർ ആരൊക്കെ?

അധികാരം രാജവാഴ്ചയിൽ കേന്ദ്രീകരിക്കുന്ന സംവിധാനങ്ങൾ അനീതിയിലും ജനാധിപത്യ വിരുദ്ധതതയിലും അധിഷ്ഠിതമാണെന്ന വാദമാണ് ഇക്കൂട്ടർ പ്രധാനമായും ഉയർത്തുന്നത്. ചാൾസ് രാജാവ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതല്ലാത്തത് കൊണ്ടുതന്നെ അവരുടെ പ്രത്യേകാവകാശവും സ്വാധീനവും ദുരുപയോഗം ചെയ്യുന്നതിനും ജനങ്ങളുടെ പണം പാഴാക്കുന്നതിലും അവരോട് കണക്ക് ചോദിക്കാൻ കഴിയില്ലെന്നും റിപ്പബ്ലിക്ക് പറയുന്നു.

ലണ്ടനിൽ രാജവാഴ്ച വിരുദ്ധ സംഘത്തിന്റെ പ്രതിഷേധം; 
റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിന്റെ തലവനടക്കം കസ്റ്റഡിയിൽ
ബ്രിട്ടനിൽ ഇനി ചാൾസ് യുഗം; ഏഴ് പതിറ്റാണ്ടിന് ശേഷം കിരീടധാരണ ചടങ്ങിന് സാക്ഷിയാകാനൊരുങ്ങി ലോകം

2022 സെപ്തംബറിൽ എലിസബത്ത്‌ മരിച്ചപ്പോൾത്തന്നെ രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിൽ ശക്തമായിരുന്നു. രാജ്യത്തെ അവസാന കിരീടധാരണമായിരിക്കണം ചാൾസിന്റേതെന്നാണ്‌ പ്രക്ഷോഭകർ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌. രാജ്യം പൂർണാർഥത്തിൽ ജനാധിപത്യത്തിലേക്ക്‌ മാറണമെന്നും ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in