ട്രംപിന് നേരെ വധശ്രമം; തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്, വലതു ചെവിക്ക് പരുക്ക്

ട്രംപിന് നേരെ വധശ്രമം; തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്, വലതു ചെവിക്ക് പരുക്ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ വധശ്രമം
Updated on
1 min read

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വലതു ചെവിയുടെ ഭാഗത്തു രക്തം വാര്‍ന്ന നിലയില്‍ ട്രംപ് നില്‍ക്കുന്നതും അദ്ദേഹത്തിന് ചുറ്റും സുരക്ഷാ സൈന്യം കവചം തീര്‍ത്തിരിക്കുന്നതുമായ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അമേരിക്കന്‍ സമയം ശനിയാഴ്ച വൈകുന്നേരം 6.15-നാണ് ആക്രമണം നടന്നത്. ആക്രമണകാരിയെ യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിനിടെ റാലിയില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തെ വേദിയില്‍ നിന്ന് മാറ്റി. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് വെടിയേറ്റത് എന്നാണ് പുറത്തുവന്ന ദൃശ്യം വ്യക്തമാക്കുന്നത്.

ട്രംപിന് നേരെ വധശ്രമം; തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്, വലതു ചെവിക്ക് പരുക്ക്
പടിഞ്ഞാറന്‍ ഖാന്‍ യൂനിസില്‍ ഇസ്രയേൽ നരനായാട്ട്; 71 മരണം, കുട്ടികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപ് അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു എന്നുമാണ് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. ട്രംപിന് എതിരായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ''പെന്‍സില്‍വാലിയയിലെ റാലിക്കിടെ ഡോണാള്‍ട് ട്രംപിന് വെടിയേറ്റതായി വിവരം ലഭിച്ചു. അദ്ദേഹം സുരക്ഷിതനാണെന്ന കാര്യത്തില്‍ ആശ്വാസമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല. ഈ ആക്രമണത്തെ അപലപിക്കാന്‍ അമേരിക്ക ഒറ്റക്കെട്ടായി നില്‍ക്കും'', അദ്ദേഹം കുറിച്ചു.

logo
The Fourth
www.thefourthnews.in