മെക്‌സികോയില്‍ ജയിലില്‍ വെടിവെയ്പ്പ്; 14 മരണം, തടവുകാര്‍ രക്ഷപ്പെട്ടു

മെക്‌സികോയില്‍ ജയിലില്‍ വെടിവെയ്പ്പ്; 14 മരണം, തടവുകാര്‍ രക്ഷപ്പെട്ടു

വടക്കന്‍ അതിര്‍ത്തി നഗരമായ സിയുഡാഡ് ജുവാരസിലെ സെറെസോ നമ്പര്‍ 3 സ്റ്റേറ്റ് ജയിലിലാണ് സംഭവം
Updated on
1 min read

മെക്‌സികോയിലെ ജയിലില്‍ പുതുവത്സര ദിനത്തിലുണ്ടായ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അതിര്‍ത്തി നഗരമായ സിയുഡാഡ് ജുവാരസിലെ സെറെസോ നമ്പര്‍ 3 സ്റ്റേറ്റ് ജയിലിലാണ് സംഭവം. അയുധങ്ങളുമായി ജയിലില്‍ കടന്നു കയറിയവരാണ് ആക്രമണം നടത്തിയത് എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അക്രമത്തിന് പിന്നാലെ നിരവധി തടവുകാര്‍ ജയിലില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 24 തടവുപുള്ളികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടെന്നാണ് വിവരം. 10 സുരക്ഷാ ജീവനക്കാരും, അന്തേവാസികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജനുവരി ഒന്നിന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ആക്രമണത്തിന് പിന്നാലെ സൈന്യം ജയിലിന്റെ സുരക്ഷ ഏറ്റെടുത്തു.

ജനുവരി ഒന്നിന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ലോകത്ത് ഏറ്റവും അപകടം പിടിച്ച നഗരങ്ങളിലൊന്നാണ് മെക്‌സികോയിലെ സിയുഡാഡ് ജുവാരസ് അറിയിപ്പെടുന്നത്. ഒരുകാലത്ത് വിനോദസഞ്ചാര കേന്ദ്രമായിരുന്ന ഇവിടം നൈറ്റ്ക്ലബ്ബുകള്‍ക്കും രാത്രി ജീവിതത്തിനും പേരുകേട്ട പ്രദേശം കൂടിയായിരുന്നു. എന്നാല്‍ ടൂറിസം ക്ഷയിച്ചതോടെ അക്രമങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു ഇവിടം.

logo
The Fourth
www.thefourthnews.in