പാകിസ്താനില്‍ പള്ളിയില്‍ ചാവേറാക്രമണം; 44 പേര്‍ കൊല്ലപ്പെട്ടു, 157 പേര്‍ക്ക് പരുക്ക്

പാകിസ്താനില്‍ പള്ളിയില്‍ ചാവേറാക്രമണം; 44 പേര്‍ കൊല്ലപ്പെട്ടു, 157 പേര്‍ക്ക് പരുക്ക്

പ്രാര്‍ത്ഥനയ്ക്കിടെ ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു
Updated on
1 min read

പാകിസ്താനിലെ പെഷവാറില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 44 പേർ കൊല്ലപ്പെട്ടു. 157ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പെഷവാറിലെ പോലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിലെത്തിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. പ്രാര്‍ത്ഥനയ്ക്കിടെ ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണു. മരിച്ചവരിലധികവും പോലീസ് ഉദ്യോഗസ്ഥരാണ്. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടനം നടക്കുമ്പോൾ 400ഓളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായി പെഷവാർ സിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഇജാസ് ഖാൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോള്‍ 150ലേറെ വിശ്വാസികള്‍ പള്ളിക്കകത്തുണ്ടായിരുന്നെന്ന് രക്ഷപെട്ട പോലീസ് ഓഫീസര്‍ മീന ഗുല്‍ പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ ശക്തമായി അപലപിച്ചു. സംഭവത്തിന് പിന്നിലുള്ളവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് ഷെരീഫ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യം മുഴുവൻ ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നിരവധിയാളുകള്‍ പള്ളിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പെഷാവര്‍ കമ്മീഷണര്‍ റിയാസ് മഹ്‌സൂദ് അറിയിച്ചു.

logo
The Fourth
www.thefourthnews.in