ബീച്ചില്‍ സ്രാവിന്റെ ആക്രമണം; ന്യൂ കാലിഡോണിയയിലെ 'കൊലയാളി'യെ  പിടികൂടാന്‍ ദൗത്യസേന

ബീച്ചില്‍ സ്രാവിന്റെ ആക്രമണം; ന്യൂ കാലിഡോണിയയിലെ 'കൊലയാളി'യെ പിടികൂടാന്‍ ദൗത്യസേന

സ്രാവിന്റെ ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു
Updated on
1 min read

ഫ്രാന്‍സിന് കീഴിലുള്ള ദ്വീപ് സമൂഹമായ ന്യൂ കാലിഡോണിയയിലെ ബീച്ചില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. ന്യൂ കാലിഡോണിയന്‍ തലസ്ഥാനമായ നൗമിയയിലെ ബീച്ചില്‍ വച്ച് ഞായറാഴ്ചയായിരുന്നു 59 കാരന് നേരെ സ്രാവിന്റെ ആക്രമണം.

തീരത്ത് നിന്നും 150 മീറ്റര്‍ മാത്രം അകലെ വച്ചായിരുന്നു ആക്രമണം

തീരത്ത് നിന്നും 150 മീറ്റര്‍ മാത്രം അകലെ വച്ചായിരുന്നു സംഭവം. സ്രാവിന്റെ ആക്രമണത്തില്‍ ഇയാളുടെ കാലുകളിലും, കൈകളിലും ആഴത്തില്‍ മുറിവേറ്റിരുന്നു. ഗുരുതല പരുക്കേറ്റ ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം ഉണ്ടായ സമയത്ത് നിരവധി പേര്‍ ബീച്ചില്‍ ഉണ്ടായിരുന്നു.

നൗമിയ മേഖലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണ് ഞായറാഴ്ച ഉണ്ടായത്.

നൗമിയ മേഖലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണ് ഞായറാഴ്ച ഉണ്ടായത്. ജനുവരി 29 ന് നടന്ന സമാനമായ സംഭവത്തില്‍ 49 കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഓസ്‌ട്രേലിയന്‍ പൗരന്റെ മരണത്തിന് പിന്നാലെ പ്രദേശത്തെ ബീച്ചുകളില്‍ അധികൃതര്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ആക്രമണകാരിയായ സ്രാവിനെ കണ്ടെത്തി പിടികൂടാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സൗത്ത് പസഫിക് സമുദ്രത്തില്‍ ഓസ്ട്രേലിയയില്‍ നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ (750 മൈല്‍) കിഴക്ക് മാറിയാണ് ന്യൂ കാലിഡോണിയ സ്ഥിതിചെയ്യുന്നത്.

logo
The Fourth
www.thefourthnews.in