'ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്ക;' സെന്റ് മാർട്ടിൻ ദ്വീപ് വിട്ടുകൊടുക്കാത്തതിന്റെ വിരോധമെന്ന് ഷെയ്ഖ് ഹസീന

'ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്ക;' സെന്റ് മാർട്ടിൻ ദ്വീപ് വിട്ടുകൊടുക്കാത്തതിന്റെ വിരോധമെന്ന് ഷെയ്ഖ് ഹസീന

നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന, തന്റെ അടുപ്പക്കാർക്കയച്ച കത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്
Updated on
1 min read

രാജ്യത്ത് ഭരണമാറ്റത്തിന് അമേരിക്ക ഗൂഢാലോചന നടത്തിയിരുന്നുവെന്ന ആരോപണവുമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാൾ ഉൾക്കടലിലെ സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് അമേരിക്കയ്ക്ക് തന്നോടുള്ള വിരോധത്തിന് കാരണം. ഒരവസരം കിട്ടിയിരുന്നെങ്കിൽ ഇക്കാര്യങ്ങൾ വിളിച്ചുപറയുമായിരുന്നുവെന്നും ഹസീന പറഞ്ഞു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന, തന്റെ അടുപ്പക്കാർക്കയച്ച കത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

"മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തിന് സാക്ഷ്യം വഹിക്കാതിരിക്കാനാണ് താൻ രാജിവച്ചത്. സെന്റ് മാർട്ടിൻ ദ്വീപുകൾ അമേരിക്കയ്ക്ക് വിട്ടുനൽകിയിരുന്നെങ്കിൽ അധികാരത്തിൽ തുടരമായിരുന്നു." കത്തിൽ പറയുന്നു. ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മൂന്നുകിലോമീറ്റർ വിസ്‌തീർണമുള്ള ദ്വീപാണ് സെന്റ് മാർട്ടിൻ. ബംഗാൾ ഉൾക്കടലിൽ വ്യോമതാവളം നിർമിക്കാൻ പദ്ധതിയിട്ടിരുന്ന അമേരിക്ക, ഈ ദ്വീപായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനെ ഷെയ്ഖ് ഹസീന എതിർത്തിരുന്നു.

'ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്ക;' സെന്റ് മാർട്ടിൻ ദ്വീപ് വിട്ടുകൊടുക്കാത്തതിന്റെ വിരോധമെന്ന് ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് ഇനി മതമൗലികവാദികളുടെ കയ്യിലോ?

തൻ്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നും പുതിയ ക്രിസ്ത്യൻ രാജ്യം രൂപീകരിക്കാനുള്ള ഗൂഢാലോചനയാണെന്നും ഷെയ്ഖ് ഹസീന നേരത്തെ ആരോപിച്ചിരുന്നു. “ബംഗ്ലാദേശിൽ ഒരു വ്യോമതാവളം നിർമിക്കാൻ പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ, എനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു” ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹസീന പറഞ്ഞിരുന്നു.

ബംഗ്ലാദേശും മ്യാൻമറും തങ്ങളുടെ സമുദ്രാതിർത്തി നിർണയിക്കുന്നതിലെ തർക്കത്തെ തുടർന്ന് ദ്വീപിന്മേൽ പരമാധികാര അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രദേശത്തിന് ചുറ്റുമുള്ള മത്സ്യബന്ധന അവകാശത്തെച്ചൊല്ലിയും ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. 2012-ൽ, ഇൻ്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ഓഫ് ദ സീ (ITLOS) അതിൻ്റെ വിധിയിൽ ദ്വീപ് ബംഗ്ലാദേശിൻ്റെ ഭാഗമാണെന്ന് വിധിച്ചിരുന്നു. പിന്നീട് 2018-ൽ, ബംഗ്ലാദേശ് സർക്കാർ മ്യാൻമറിൻ്റെ പുതിയ ഭൂപടത്തിൽ ദ്വീപിനെ അതിൻ്റെ പരമാധികാര പ്രദേശത്തിൻ്റെ ഭാഗമായി അടയാളപ്പെടുത്തിയിരുന്നു. പിന്നീടിത് തെറ്റ് പറ്റിയതാണെന്ന് മ്യാന്മർ പ്രതികരിച്ചിരുന്നു.

'ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്ക;' സെന്റ് മാർട്ടിൻ ദ്വീപ് വിട്ടുകൊടുക്കാത്തതിന്റെ വിരോധമെന്ന് ഷെയ്ഖ് ഹസീന
സാമൂഹ്യ- സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കും മുന്നില്‍, ജനാധിപത്യത്തിന് തിരിച്ചടി; വൈരുധ്യങ്ങളുടെ ഷെയ്ഖ് ഹസീന മോഡല്‍

ഷെയ്ഖ് ഹസീനയുടെ കാലത്ത് അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൂടാതെ 2024 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ അവാമി ലീഗ് അധികാരത്തിൽ തിരിച്ചെത്തിയത് സ്വതന്ത്രവും നീതിയുക്തവുമായല്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു. ബംഗ്ലാദേശിലെ ജനാധിപത്യ അവകാശങ്ങളെ മാനിക്കണമെന്ന് പണ്ടേ ആവശ്യപ്പെട്ടിരുന്നതായി ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് പിന്നാലെ അമേരിക്ക പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in