സർക്കാർ ജോലികളിലെ സംവരണം; പ്രക്ഷോഭത്തിനൊടുവിൽ ക്വാട്ട എടുത്തുമാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി
RAJIB DHAR

സർക്കാർ ജോലികളിലെ സംവരണം; പ്രക്ഷോഭത്തിനൊടുവിൽ ക്വാട്ട എടുത്തുമാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഏകദേശം 114 പേരായിരുന്നു മരിച്ചത്
Updated on
1 min read

രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തിനും നിരവധി പേരുടെ മരണത്തിനും കാരണമായ സർക്കാർ ജോലികളിലെ സംവരണം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഏകദേശം 114 പേരായിരുന്നു മരിച്ചത്.

നേരത്തെ ഉണ്ടായിരുന്ന ക്വാട്ട സമ്പ്രദായം 2018ല്‍ ഷെയ്ഖ് ഹസീന സർക്കാർ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തി വച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം കീഴ്‌ക്കോടതി ആ തീരുമാനം അസാധുവാക്കിയതോടെയാണ് ബംഗ്ലാദേശ് സമീപകാലത്തെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചത്. ഈ ഉത്തരവാണ് സുപ്രീംകോടതി ഞായറാഴ്ച റദ്ദാക്കിയത്. നേരത്തെ ഓഗസ്റ്റ് ഏഴിന് വിധി പറയുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.

സർക്കാർ ജോലികളിലെ സംവരണം; പ്രക്ഷോഭത്തിനൊടുവിൽ ക്വാട്ട എടുത്തുമാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി
ഷെയ്ഖ് ഹസീന നടത്തിയ ഒരൊറ്റ പ്രയോഗത്തില്‍ കത്തിയ ബംഗ്ലാദേശ്; ആരാണ് റസാക്കര്‍മാര്‍?

അതേസമയം, ഷെയ്ഖ് ഹസീന സർക്കാർ പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക കർഫ്യൂ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ നീട്ടിയിട്ടുണ്ട്. അക്രമസംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്ന് പ്രതിഷേധം ശമിപ്പിക്കാൻ 'ഷൂട്ട് അറ്റ്‌ സൈറ്റ്' ഓർഡറും നൽകിയിരുന്നു. രാജ്യത്ത് അടിയന്തര സേവനങ്ങൾ മാത്രമേ നിലവിൽ അനുവദനീയമയുള്ളു. ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ വ്യാഴാഴ്ച മുതൽ ഇൻ്റർനെറ്റ്, ടെക്‌സ്‌റ്റ് മെസേജ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചരിക്കുകയാണ്.

രാജ്യത്തെ ഉന്നത സ്ഥാപനമായ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ ജൂലൈ ഒന്നിനാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു. ഭരണകക്ഷിയുടെ ക്വാട്ട അനുകൂല വിദ്യാർഥി വിഭാഗത്തിലെ അംഗങ്ങൾ അവാമി ലീഗ് പ്രതിഷേധക്കാരെ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.

സർക്കാർ ജോലികളിലെ സംവരണം; പ്രക്ഷോഭത്തിനൊടുവിൽ ക്വാട്ട എടുത്തുമാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി
വിദ്യാർഥികളും സാധാരണക്കാരും തെരുവിൽ; ബംഗ്ലാദേശിൽ കനക്കുന്ന പ്രതിഷേധത്തിനുപിന്നിൽ

കൂടാതെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രതികരണങ്ങളും വിദ്യാർഥികളെ ചൊടിപ്പിച്ചിരുന്നു. ജൂലൈ 14ന് നടത്തിയ പ്രതികരണത്തിൽ പ്രതിഷേധക്കാരെ 'റസാക്കർമാർ' എന്നായിരുന്നു ഷെയ്ഖ് ഹസീന സംബോധന ചെയ്തത്. കിഴക്കൻ പാകിസ്താനിൽ തീവ്ര ഇസ്ലാമിസ്റ്റുകളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പാകിസ്താൻ സായുധ സേന സ്വാതന്ത്ര്യ സമര സേനാനികളെ ലക്ഷ്യം വെച്ച് നടത്തിയ അതിക്രമങ്ങളെ പിന്തുണിച്ചിരുന്നവരെ വിളിച്ചിരുന്ന പേരാണ് റസാക്കർമാർ.

logo
The Fourth
www.thefourthnews.in