ഉപരോധത്തിന് റഷ്യയുടെ തിരിച്ചടി; ഒബാമ ഉൾപ്പെടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക്

ഉപരോധത്തിന് റഷ്യയുടെ തിരിച്ചടി; ഒബാമ ഉൾപ്പെടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക്

റഷ്യയ്‌ക്കെതിരെ ശത്രുതാപരമായ ഒരു ചുവടുവയ്പ്പും ഉത്തരം നൽകാതെ അവശേഷിക്കില്ലെന്ന് അമേരിക്ക വളരെക്കാലം മുൻപ് പഠിക്കേണ്ടതായിരുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം
Updated on
1 min read

അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്ക് മറുപടിയായി മുൻ പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെ 500 അമേരിക്കക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി റഷ്യ. ബൈഡന്‍ ഭരണകൂടം പതിവായി ഏര്‍പ്പെടുത്തിയ റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്ക് മറുപടിയായാണ് 500 അമേരിക്കക്കാര്‍ക്ക് റഷ്യന്‍ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ ശത്രുതാപരമായ ഒരു ചുവടുവയ്പ്പും ഉത്തരം നൽകാതെ അവശേഷിക്കില്ലെന്ന് അമേരിക്ക വളരെക്കാലം മുൻപ് പഠിക്കേണ്ടതായിരുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉപരോധത്തിന് റഷ്യയുടെ തിരിച്ചടി; ഒബാമ ഉൾപ്പെടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക്
ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

യുക്രെയ്ൻ അധിനിവേശത്തെ തുട‍ർന്ന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമേരിക്ക കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യൻ കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ നടപടി. ടെലിവിഷൻ അവതാരകരായ സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി കിമ്മൽ, സേത്ത് മെയേഴ്സ് എന്നിവരും റഷ്യ വിലക്കിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. സിഎൻഎൻ അവതാരക എറിൻ ബർനെറ്റ്, എംഎസ്എൻബിസി അവതാരകരായ റേച്ചൽ മാഡോ, ജോ സ്കാർബറോ എന്നിവരും പട്ടികയിലുണ്ട്.

യുക്രെയ്ന് ആയുധം വിതരണം ചെയ്യുന്ന കമ്പനികളെയും റഷ്യൻ വിരുദ്ധ മനോഭാവം വച്ചുപുലർത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്തികളെയും പട്ടികയിൽ ഉൾപ്പെടുത്തിയതായി റഷ്യ അറിയിച്ചു. ചാരവൃത്തി ആരോപിച്ച് മാർച്ചിൽ അറസ്റ്റിലായ അമേരിക്കൻ മാധ്യമപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ചിന്റെ കോൺസുലർ പരിരക്ഷ ഒഴിവാക്കിയതായും റഷ്യ പ്രസ്താവനയിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in