പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായി; ബെലാറസ് പ്രസിഡന്റിന് റഷ്യ വിഷം നൽകിയെന്ന് ആരോപണം

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായി; ബെലാറസ് പ്രസിഡന്റിന് റഷ്യ വിഷം നൽകിയെന്ന് ആരോപണം

ലുകാഷെങ്കോയുടെ മെഡിക്കൽ പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ ക്രെംലിൻ ഒരു 'കവർ-അപ്പ്' ഓപ്പറേഷൻ ആരംഭിച്ചെന്ന് ബെലാറസ് പ്രതിപക്ഷ നേതാവ്
Updated on
1 min read

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മോസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആരോഗ്യം മോശമായത്. പ്രസിഡന്റിന്റെ നില ഗുരുതരമാണെന്ന് ബെലാറസിന്റെ പ്രതിപക്ഷ നേതാവ് വലേറി സെപ്‌കലോ വ്യക്തമാക്കി. അദ്ദേഹത്തിന് വിഷം നല്കിയതാണോ എന്നും റഷ്യയുടെ പങ്കിനെക്കുറിച്ച് സംശയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ലുകാഷെങ്കോയുടെ രക്തം ശുദ്ധീകരിക്കാനുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്. മോസ്കോയിലുള്ള ലുകാഷെങ്കോയെ നിലവിൽ മോസ്കോയിൽ നിന്ന് ബെലാറസിലേക്ക് മാറ്റാനാകാത്ത സാഹചര്യമാണെന്ന് വലേരി സെപ്‌കലോ പറയുന്നു. ലുകാഷെങ്കോയും പുടിനും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് തൊട്ടുപിന്നാലെയാണ് 68 കാരനായ പ്രസിഡന്റിനെ അടിയന്തരമായി മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

പ്രസിഡന്റില്ലാതെ തന്നെ അദ്ദേഹത്തിന്റെ വിമാനം തിരിച്ചയച്ചതായും ബലാറസ് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വിഷബാധ മറച്ചുവയ്ക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ലുകാഷെങ്കോയുടെ ഷെഡ്യൂൾ ചെയ്ത മെഡിക്കൽ പരിശോധനയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ ക്രെംലിൻ ഒരു "കവർ-അപ്പ്" ഓപ്പറേഷൻ ആരംഭിച്ചെന്ന് വലേറി കുറ്റപ്പെടുത്തി.

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായി; ബെലാറസ് പ്രസിഡന്റിന് റഷ്യ വിഷം നൽകിയെന്ന് ആരോപണം
ബഖ്മുത്ത് പിടിച്ചെടുത്തെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ന്‍, പ്രതിരോധം തുടരുകയാണെന്ന് സൈനിക മേധാവി

റഷ്യയ്ക്കും ബെലാറസിനുമൊപ്പം ചേരാൻ തയ്യാറുള്ള രാജ്യങ്ങൾക്ക് ആണവായുധങ്ങൾ നൽകുമെന്ന് അലക്സാണ്ടർ ലുകാഷെങ്കോ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുൻപ് അറിയിച്ചിരുന്നു. റഷ്യൻ സർക്കാരിന്റെ റഷ്യ 1 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. മോസ്കോയിൽ നിന്ന് ബെലാറസിലേക്ക് ചില തന്ത്രപരമായ ആണവായുധങ്ങൾ കൈമാറുമെന്ന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളായ ലുകാഷെങ്കോയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നേരത്തെ മുതൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. മെയ് 9 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറിൽ നടന്ന വിജയദിന ആഘോഷങ്ങൾക്കിടെ അദ്ദേഹം ആരോഗ്യകാരണങ്ങൾ നേരത്തെ മടങ്ങിയിരുന്നു. അന്ന് വളരെ ക്ഷീണിതനായി കാണപ്പെട്ട പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ലുകാഷെങ്കോ തന്നെ രംഗത്തെത്തുകയും 'ഇപ്പോൾ മരിക്കാൻ പോകുന്നില്ല' എന്നറിയിക്കുകയും ചെയ്തിരുന്നു.

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായി; ബെലാറസ് പ്രസിഡന്റിന് റഷ്യ വിഷം നൽകിയെന്ന് ആരോപണം
ഒറ്റ രാത്രിയില്‍ 30 മിസൈല്‍ വിക്ഷേപിച്ച് റഷ്യ; ഈ മാസത്തെ ഒന്‍പതാമത്തെ ആക്രമണമെന്ന് യുക്രെയ്ന്‍

പ്രതിപക്ഷ നേതാവ് ആരോപണങ്ങളുന്നയിക്കുമ്പോഴും പ്രസിഡന്റിനെ ആരോഗ്യനിലയെക്കുറിച്ച് ബെലാറസ് സർക്കാർ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

logo
The Fourth
www.thefourthnews.in