'ലോകം കീഴ്മേല്‍ മറിക്കാമെന്ന് പുടിന്‍ കരുതി, പക്ഷേ തെറ്റിപ്പോയി'; ജോ ബൈഡന്‍

'ലോകം കീഴ്മേല്‍ മറിക്കാമെന്ന് പുടിന്‍ കരുതി, പക്ഷേ തെറ്റിപ്പോയി'; ജോ ബൈഡന്‍

നാറ്റോ ഒരുമയോടെ നിന്നതാണ് പുടിന്റെ ധാരണയെ തെറ്റിച്ചതെന്ന് ജോ ബൈഡന്‍
Updated on
1 min read

അമേരിക്കയുമായുള്ള ആണവ ഉടമ്പടിയിൽ നിന്ന് റഷ്യയുടെ പിന്മാറ്റത്തിന് പിന്നാലെ യുക്രെയ്ന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ലോകം കീഴ്‌മേൽ മറിയുമെന്നാണ് പുടിൻ കരുതിയതെന്നും, പക്ഷെ അതുണ്ടായില്ലെന്നും ജോ ബൈഡന്‍ പരിഹസിച്ചു. നാറ്റോ ഒരുമയോടെ നിന്നതാണ് പുടിന്റെ ധാരണയെ തെറ്റിച്ചെന്നും ജോ ബൈഡന്‍ പറഞ്ഞു. '' കീവ് ശക്തമായും അഭിമാനത്തോടെയും തലയുയർത്തി നില്‍ക്കുന്നു. സ്വതന്ത്രമായി നിലകൊള്ളുന്നു. യുക്രെയ്‌നുള്ള പാശ്ചാത്യ പിന്തുണ ഒരിക്കലും ഇല്ലാതാകില്ല. നാറ്റോയിലെ ഒരു അംഗത്തിനെതിരായ ആക്രമണം എല്ലാവര്‍ക്കുമെതിരായ ആക്രമണമായാകും കണക്കാക്കുക'' - ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 24ന് യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് നേതാക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നത്.

'ലോകം കീഴ്മേല്‍ മറിക്കാമെന്ന് പുടിന്‍ കരുതി, പക്ഷേ തെറ്റിപ്പോയി'; ജോ ബൈഡന്‍
പുടിന്റെ മുന്നറിയിപ്പ്; അമേരിക്കയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് റഷ്യയുടെ താത്കാലിക പിന്മാറ്റം

ഒന്നാം വാർഷികത്തിന് മുന്നോടിയായി യൂറോപ്പിൽ നടന്ന സംഭവവികാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ബൈഡന്റെ യുക്രെയ്ന്‍ സന്ദർശനമായിരുന്നു. അതീവ രഹസ്യമായി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലൂടെ യുക്രെയ്നെ കൈവിടില്ലെന്ന സന്ദേശം അമേരിക്ക നല്‍കി.

ഇതോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും രംഗത്തെത്തി. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത പുടിന്‍ രൂക്ഷമായാണ് മറുപടി നല്‍കിയത് . അമേരിക്കയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് താത്കാലികമായി പിന്മാറുന്നതായി പ്രഖ്യാപിച്ച. " നാസി ജർമനിയെ സൃഷ്ടിച്ചത് പാശ്ചാത്യ രാജ്യങ്ങളാണ്. ഇപ്പോൾ അവർ റഷ്യൻ വിരുദ്ധ വികാരങ്ങളുള്ള നവ-നാസി യുക്രെയ്നെ സൃഷ്ടിച്ചിരിക്കുന്നു." - പാര്‍ലമെന്‌റിന്‌റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിൻ ചൂണ്ടിക്കാട്ടി.

'ലോകം കീഴ്മേല്‍ മറിക്കാമെന്ന് പുടിന്‍ കരുതി, പക്ഷേ തെറ്റിപ്പോയി'; ജോ ബൈഡന്‍
'റഷ്യ- യുക്രെയ്ന്‍ വിഷയം ആഗോള പ്രതിസന്ധിയാക്കിയത് പാശ്ചാത്യ രാജ്യങ്ങള്‍'; പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പുടിൻ

യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളും പുടിൻ നൽകിയില്ല. " അവരാണ് യുദ്ധം ആരംഭിച്ചത്. ഞങ്ങൾ സൈന്യത്തെ ഉപയോഗിക്കുന്നത് അത് അവസാനിപ്പിക്കാൻ വേണ്ടി മാത്രമാണ്" - പുടിന്‍ പറഞ്ഞു. യുക്രെയ്നില്‍ യുദ്ധം ആളിക്കത്തിച്ചത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണെന്നും പുടിന്‍ കുറ്റപ്പെടുത്തി.

'ലോകം കീഴ്മേല്‍ മറിക്കാമെന്ന് പുടിന്‍ കരുതി, പക്ഷേ തെറ്റിപ്പോയി'; ജോ ബൈഡന്‍
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നില്‍; അപ്രതീക്ഷിത സന്ദര്‍ശനം

റഷ്യയ്ക്കെതിരെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയും രംഗത്തെത്തി. ആക്രമണത്തിന്റെ ലക്ഷ്യം ഭീകരതയുടെ വിത്ത് വിതയ്ക്കുക എന്നത് മാത്രമായിരുന്നെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച യുക്രെയ്ന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

logo
The Fourth
www.thefourthnews.in