'നിർമിത ബുദ്ധിയുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം': ടെക് മേധാവികളോട് വൈറ്റ് ഹൗസ്

'നിർമിത ബുദ്ധിയുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം': ടെക് മേധാവികളോട് വൈറ്റ് ഹൗസ്

നിയന്ത്രണങ്ങളും നിയമ നിർമാണങ്ങളും കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ്
Updated on
1 min read

നിര്‍മിതബുദ്ധിയുടെ അപകട സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ടെക് മേധാവികളെ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ച് വൈറ്റ് ഹൗസ്. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ എന്നിവരുള്‍പ്പെടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായുള്ള യോഗത്തില്‍ പങ്കെടുത്തു. ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അതിന്റെ നിര്‍മാതാക്കള്‍ക്കാണെന്ന് ബൈഡന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ചാറ്റ് ജിപിടി, ബാർഡ് എന്നിവ ചെലുത്തുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

'നിർമിത ബുദ്ധിയുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം': ടെക് മേധാവികളോട് വൈറ്റ് ഹൗസ്
'സ്വേച്ഛാധിപത്യ സർക്കാരുകളുടെ നിലനിൽപ്പ് നിർമിതബുദ്ധിയുടെ പിൻബലത്തിൽ'; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റൻ ​പറയുന്നു

'' ജീവിതരീതിയില്‍ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാന്‍ പുതിയ സാങ്കേതിക വിദ്യകൾക്ക് കഴിവുണ്ട്. എന്നാല്‍ ജനങ്ങളുടെ സുരക്ഷ, സ്വകാര്യത, പൗരാവകാശങ്ങൾ എന്നിവയ്ക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഉടലെടുക്കരുത്. സുരക്ഷ ഉറപ്പാക്കാന്‍ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം കമ്പനികള്‍ക്കുണ്ട്''- യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വ്യക്തമാക്കി.

'നിർമിത ബുദ്ധിയുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം': ടെക് മേധാവികളോട് വൈറ്റ് ഹൗസ്
'എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും'; നിര്‍മിത ബുദ്ധിയുടെ 'സ്രഷ്ടാവ്' ഡോ. ജെഫ്രി ഹിന്റന്‍

''നൂതന സാങ്കേതിക വിദ്യകള്‍ സാധാരണ ഉപയോക്താക്കൾക്ക് ജനറേറ്റീവ് എഐ എന്ന് വിളിക്കപ്പെടുന്നവയുമായി സംവദിക്കാനുള്ള അവസരം നൽകുന്നുണ്ട്. അതുവഴി അനേകം ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സംഗ്രഹിക്കാനും കമ്പ്യൂട്ടർ കോഡ് ഡീബഗ് ചെയ്യാനുമാകും. മനുഷ്യൻ ചെയ്തതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കവിതകൾ, അവതരണങ്ങൾ തുടങ്ങിയവ എഴുതാനും ഇത് സഹായിക്കും. അതുകൊണ്ടുതന്നെ അപകടസാധ്യതകളേയും മുന്നില്‍ കാണാതിരിക്കാനാകില്ല'' - വൈറ്റ് ഹൗസ് വിശദീകരിച്ചു. എഐയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആഹ്വാനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

എന്നാൽ എഐയുടെ ഏഴ് പുതിയ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് നാഷണൽ സയൻസ് ഫൗണ്ടേഷനിൽ നിന്ന് വൈറ്റ് ഹൗസ് 140 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു.

'നിർമിത ബുദ്ധിയുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം': ടെക് മേധാവികളോട് വൈറ്റ് ഹൗസ്
സൈബര്‍ ലോകത്ത് നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന ഭീഷണികള്‍

നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് കൊണ്ടുവരേണ്ട നിയന്ത്രണങ്ങളുടെ കാര്യത്തിൽ എല്ലാ ടെക് എക്സിക്യൂട്ടീവുമാര്‍ക്കും സമാന അഭിപ്രായമാണെന്ന് ഓപ്പൺ എഐയുടെ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാൻ അറിയിച്ചു.

എഐയുടെ സ്രഷ്ടാവായ ഡോ. ജെഫ്രി ഹിന്റൻ കഴിഞ്ഞദിവസം ഗൂഗിളിൽ നിന്ന് പടിയിറങ്ങിയിരുന്നു. ഉടനെതന്നെ മനുഷ്യ മസ്തിഷ്‌ക്കങ്ങളെ മറിക്കടക്കാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കുമെന്നായിരുന്നു ജെഫ്രി ഹിന്റണിന്റെ മുന്നറിയിപ്പ്. സമീപ ഭാവിയില്‍ നിര്‍മിത ബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കുമെന്നും, അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in