ഈഫൽ ടവറിൽ ബോംബ് ഭീഷണി; ടവർ താത്കാലികമായി അടച്ചിട്ടു

ഈഫൽ ടവറിൽ ബോംബ് ഭീഷണി; ടവർ താത്കാലികമായി അടച്ചിട്ടു

ബോംബ് നിർവീര്യമാക്കുന്നതിനായി സ്‌ക്വാഡുകൾ സംഭവ സ്ഥലത്തെത്തിയതായാണ് വിവരം
Updated on
1 min read

ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാൻസിലെ ഈഫൽ ടവർ അടച്ചിട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈഫൽ ടവറില്‍ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് ടവർ അടച്ചിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബോംബ് നിർവീര്യമാക്കുന്നതിനായി സ്‌ക്വാഡുകൾ സംഭവ സ്ഥലത്തെത്തിയതായി പാരീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.

ഈഫൽ ടവറിൽ ബോംബ് ഭീഷണി; ടവർ താത്കാലികമായി അടച്ചിട്ടു
സെനറ്റർ അൻവർ ഉൽ ഹഖ് കക്കർ പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രി

ഈഫൽ ടവറിലെ മൂന്ന് നിലകളിലെ സന്ദർശകരെയാണ് സുരക്ഷാ നടപടിയുടെ ഭാഗമായി ഇന്നുച്ചയ്ക്ക് ഒഴിപ്പിച്ചത്. 1887 ജനുവരിയിലാരംഭിച്ച ഈഫൽ ടവറിന്റെ നിർമാണം പൂർത്തിയാക്കി സന്ദർശകർക്കായി തുറന്നുകൊടുത്തത് 1889 മാർച്ച് 31നാണ്.

logo
The Fourth
www.thefourthnews.in