ബോറിസ് ജോണ്‍സണ്‍, സെലന്‍സ്കി
ബോറിസ് ജോണ്‍സണ്‍, സെലന്‍സ്കിഫയല്‍ ചിത്രം

'ഒരു മിസൈല്‍ ഉപയോഗിച്ചാല്‍ ഒറ്റ മിനിറ്റ് മാത്രം മതി'; പുടിന്റെ ഭീഷണി വെളിപ്പെടുത്തി ബോറിസ് ജോണ്‍സണ്‍

ലോക നേതാക്കളുമായുള്ള പുടിന്റെ ഇടപെടലുകള്‍ പരിശോധിക്കുന്ന 'പുടിന്‍ വേഴ്‌സ് ദി വെസ്റ്റ്' എന്ന് ബിബിസി ഡോക്യുമെന്ററിയിലാണ് പരാമര്‍ശം
Updated on
1 min read

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുടിന്‍ ഫോണ്‍കോളിലൂടെ തനിക്കെതിരെ മിസൈല്‍ ആക്രമണ ഭീഷണി നടത്തിയെന്നാണ് ബോറിസ് ജോണ്‍സന്റെ വെളിപ്പെടുത്തല്‍. റഷ്യ - യുക്രെയ്ന്‍ അധിനിവേശത്തിന് തൊട്ടുമുന്‍പായിരുന്നു ഈ ഭീഷണിയെന്നാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ബിബിസി സംപ്രേഷണം ചെയ്യാനിരിക്കുന്ന 'പുടിന്‍ വേഴ്സസ് ദി വെസ്റ്റ്' എന്ന ബിബിസി ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തലുള്ളത്. ലോകനേതാക്കളുമായുള്ള പുടിന്റെ ഇടപെടലുകള്‍ പരിശോധിക്കുന്നതാണ് ഡോക്യുമെന്ററി.

ബോറിസ് ജോണ്‍സണ്‍, സെലന്‍സ്കി
റഷ്യ-യുക്രെയ്ന്‍ യുദ്ധം; 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ

റഷ്യ -യുക്രെയ്ന്‍ അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് യുദ്ധം വലിയ ദുരന്തമായിരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുടിന്റെ ഭീഷണിയെന്നാണ് അദ്ദേഹം പറയുന്നത്. '' ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷെ, ഒരു മിസൈല്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒറ്റ മിനിറ്റ് മാത്രം മതിയാകും'' - ഇതായിരുന്നു പുടിന്‍ ഫോണിലൂടെ സംസാരിച്ചത്.

ബോറിസ് ജോണ്‍സണ്‍, സെലന്‍സ്കി
റഷ്യ ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍

ചര്‍ച്ച നടത്താനുള്ള ശ്രമങ്ങളെയെല്ലാം പുടിന്‍ നിസാരമായി കണ്ട് വിട്ടുനിന്നുവെന്ന് ബോറിസ് ജോണ്‍സണ്‍ പറയുന്നു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് മുമ്പ് തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളും പുടിനുമായുള്ള അകല്‍ച്ചയെ കുറിച്ച് ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. റഷ്യന്‍ ആക്രമണത്തിന് മുമ്പ് യുക്രെയ്നെ നാറ്റോയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച സെലന്‍സ്‌കിയുടെ വിഫലമായ ആഗ്രഹത്തെക്കുറിച്ചും ഡോക്യുമെന്ററി വിശദീകരിക്കുന്നു.

യുക്രെയ്നെ ഏറെ പിന്തുണച്ച നേതാവായിരുന്നു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍. അധിനിവേശത്തിന് തൊട്ടുമുന്‍പ് നാറ്റോ അംഗത്വം യുക്രെയ്ന് നല്‍കാനാകില്ലെന്ന് ഏറെ ദുഃഖത്തോടെയാണ് പറയേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഭാവിയിലും യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കില്ലെന്ന് വ്യക്തമാക്കി റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. '' സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സെലന്‍സ്കിക്ക് ബ്രിട്ടന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, അദ്ദേഹം അത് നിരസിച്ച് വീരോചിതമായി യുക്രെയ്നില്‍ തന്നെ തുടര്‍ന്നു'' - ബോറിസ് ജോണ്‍സണ്‍ പറയുന്നു.

ബോറിസ് ജോണ്‍സണ്‍, സെലന്‍സ്കി
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍ ; ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനുള്ള നീക്കമെന്ന് യുക്രെയ്ന്‍

പുടിന്റെ ഭീഷണി മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബോറിസ്, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം കീവ് സന്ദര്‍ശിച്ചിരുന്നു. യുകെ പ്രതിരോധ സെക്രട്ടറിയായിരുന്ന ബെന്‍ വാലസും ഫെബ്രുവരിയില്‍ മോസ്‌കോ സന്ദര്‍ശനം നടത്തിയതും യുദ്ധം ഒഴിവാക്കാനുമുള്ള പരാജയപ്പെട്ട ശ്രമത്തെക്കുറിച്ചും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം ഒരു വര്‍ഷത്തിലേക്ക് അടുക്കുന്നതിനിടെയാണ് ബിബിസി ഡോക്യുമെന്ററി പുറത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in