ബോറിസ് ജോണ്‍സണ്‍
ബോറിസ് ജോണ്‍സണ്‍Leon Neal

ബോറിസ് ജോണ്‍സണ്‍ പിന്‍മാറി; ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്

ഋഷി സുനകിന് ഇതിനകം 165 അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 60 പേർ മാത്രമാണ് ബോറിസിന് പിന്തുണ പ്രഖ്യാപിച്ചത്
Updated on
2 min read

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബോറിസ് ജോൺസൺ പിൻമാറി. പ്രധാനമന്ത്രി മത്സരത്തിൽ ഋഷി സുനക് തന്റെ ഔദ്യോഗിക സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോറിസിന്റെ പിന്മാറ്റം. അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായ സാമാജികരുടെ പിന്തുണ തനിക്കുണ്ടെന്ന് ബോറിസ് ജോൺസൻ അവകാശപ്പെട്ടു. എന്നാൽ എതിർ സ്ഥാനാർത്ഥി ഋഷി സുനകിനെ പിന്തുണയ്ക്കുന്നവരെ അപേക്ഷിച്ച്‌ അത് കുറവാണെന്നാണ് വിലയിരുത്തൽ. പാർലമെന്റിൽ ഒരു ഐക്യകക്ഷി ഇല്ലെങ്കിൽ ഫലപ്രദമായി ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ബോറിസ് ജോണ്‍സണ്‍
100 എന്ന കടമ്പ കടന്ന് ഋഷി സുനക്, ബോറിസിന് 55 എംപിമാരുടെ പിന്തുണ; ആരാകും പുതിയ പ്രധാനമന്ത്രി?
ഋഷി സുനക്
ഋഷി സുനക്

പ്രധാനമന്ത്രിയാവാനുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചുരുങ്ങിയത് കൺസർവേറ്റീവ് പാർട്ടിയിലെ 100 അംഗങ്ങളുടെ പിന്തുണയെങ്കിലും വേണം. ആകെ 357 എംപിമാരാണ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. 100 എംപിമാരുടെ പിന്തുണ ലഭിച്ചതായി ബോറിസ് അവകാശപ്പെട്ടു. എന്നാൽ 60 പേർ മാത്രമാണ് ബോറിസിന് പിന്തുണ പ്രഖ്യാപിച്ചത്. ഋഷി സുനകിന് ഇതിനകം165 അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. പെന്നി മോർഡൗണ്ടിന് നിലവിൽ 30 എംപിമാരുടെ പിന്തുണ മാത്രമാണുള്ളത്.

ലിസ് ട്രസ് രാജിവച്ചത് മുതല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഏവരും സാധ്യത കല്‍പിക്കുന്നത് ഋഷി സുനക്കിനാണ്. വോട്ടെടുപ്പില്‍ കേവലം 21,000 വോട്ടിന് മാത്രം പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട സുനകിന് അര്‍ഹതപ്പെട്ടതാണ് സ്ഥാനമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസം. ലോകത്തിലെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ സുനകിന് ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നും അവര്‍ വിശ്വസിക്കുന്നു. ബോറിസ് ജോൺസന്റെ തിരിച്ചുവരവ് കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്.

ഋഷി സുനക്
ഋഷി സുനക്

അധികാരമേറ്റെടുത്ത് 45ാം ദിവസമാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ലിസ് ട്രസ് രാജിവെക്കുന്നത്. യുകെയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ചയാളാണ് ലിസ് ട്രസ്. രാജ്യത്തെ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ട സാമ്പത്തിക നയത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ട്രസിന് നേരിടേണ്ടി വന്നത്. പാർട്ടിയിൽ നിന്ന് തന്നെ കടുത്ത എതിർപ്പ് നേരിട്ടതോടെ സ്ഥാനമൊഴിയുകയായിരുന്നു.

ബോറിസ് ജോണ്‍സണ്‍
ബോറിസ് ജോണ്‍സണിന് പകരക്കാരനായി ഇന്ത്യന്‍ വംശജനെത്തുമോ?; ചര്‍ച്ചയായി ഋഷി സുനക്

നിരവധി അഴിമതി ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ബോറിസ് രാജിവെച്ചത്. സർക്കാരിനെ നയിക്കാൻ ബോറിസ് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും രാജി സൃഷ്‌ടിച്ച സമ്മർദ്ദമാണ് ബോറിസിനെ രാജിയിലേക്ക് നയിച്ചത്. ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ നേരിടുന്ന ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതും 'പാർട്ടിഗേറ്റ്' വിവാദം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങളും ബോറിസിനെതിരെയുള്ള അമർഷവും അതൃപ്തിയുമാണ് കൺസർവേറ്റീവ് പാർട്ടിയിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്.

logo
The Fourth
www.thefourthnews.in